Follow the News Bengaluru channel on WhatsApp

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകന്‍ സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ സ്വാമി അഗ്നിവേശ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. എൺപത് വയസായിരുന്നു. സാമൂഹ്യ പ്രവർത്തകൻ, ആര്യ സമാജ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാണ്. കരള്‍ വീക്കത്തെ തുടര്‍ന്ന് ദില്ലി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അ​ഗ്നിവേശ് ദിവസങ്ങളായി  വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താൻ കഴിഞ്ഞിരുന്നില്ല.

വിവിധ മതങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ നടക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വാമി അഗ്നിവേശ്. ആര്യസമാജത്തിന്റെ ആശയങ്ങള്‍ അടിസ്ഥാനമാക്കി 1970 ല്‍ ആര്യസഭ എന്ന പാര്‍ട്ടി അദ്ദേഹം രൂപവത്കരിച്ചിരുന്നു. 1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1939 സെപ്റ്റംബർ 21ന് ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് അഗ്നിവേശിന്റെ ജനനം. 13ാം വയസ്സിൽ പിതാവ് മരിച്ചതോടെ മുത്തച്ഛന്റെ സംരക്ഷണയിലായി. നിയമം, കൊമേഴ്സ് എന്നിവയിൽ ബിരുദം സ്വന്തമാക്കിയ അദ്ദേഹം കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന സവ്യസാചി മുഖർജിയുടെ ജൂനിയറായി അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ട അദ്ദേഹം 1970ൽ സന്യാസം സ്വീകരിച്ചു.

സമാധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധ സമരം, തൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രചാരണം എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.  സ്വാമി അഗ്നിവേശിന്റെ വേര്‍പാടില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ അനുശോചിച്ചു. മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടി സ്വാമി അഗ്നിവേശ് പോരാട്ടം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.