Follow the News Bengaluru channel on WhatsApp

മാണ്ഡ്യയിലെ ക്ഷേത്രത്തില്‍ മൂന്ന് പൂജാരിമാരെ തലക്കടിച്ച് കൊന്ന് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി

ബെംഗളൂരു : കർണാടക മാണ്ഡ്യയിലെ ക്ഷേത്രത്തില്‍ മോഷണശ്രമത്തിനിടെ മൂന്ന് പൂജാരികളെ മോഷ്ടാക്കാൾ കൊലപ്പെടുത്തി. മാണ്ഡ്യ ഗോട്ടലു ഗ്രാമത്തിലെ ശ്രീ അരകേശ്വര ക്ഷേത്രത്തിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. രാത്രി ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന പൂജാരിമാരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മോഷ്ടാക്കൾ പൂജാരിമാരെ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗണേഷ് (58), പ്രകാശ് (54), ആനന്ദ് (40)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബന്ധുക്കളാണ്. ക്ഷേത്രത്തിന് എന്നും ഇവരായിരുന്നു കാവല്‍ കിടന്നിരുന്നത്. കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായാണ് അനുമാനമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പരിസരവാസികള്‍ പതിവിന് വിപരീതമായി ക്ഷേത്രത്തിലെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട് അകത്ത് പോയി നോക്കിയപ്പോഴാണ് മൂന്ന് പൂജാരിമാരും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടതും ശേഷം പുറം ലോകമറിഞ്ഞതും. ഭണ്ഡാരത്തിലെ നോട്ടുകൾ മോഷ്ടാക്കൾ കവർന്നിട്ടുണ്ട്.

കൊല്ലപ്പെട്ട പൂജാരിമാര്‍

സതേൺ റേഞ്ച് ഐജി വിപുൽ കുമാർ സംഭവ സ്ഥലം സന്ദർശിച്ചു.  സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മാണ്ഡ്യ എസ് പി പരശുരാം പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

കൊലപാതകത്തിന് ശേഷം മോഷ്ടാക്കാൾ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരപ്പെട്ടികള്‍ പുറത്തേക്ക് എത്തിക്കുകയും അതിലെ നാണയങ്ങള്‍ ഒഴിവാക്കി നോട്ടുകള്‍ മാത്രം എടുത്തു ഭണ്ഡാരം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. നാണയങ്ങള്‍ പുറത്ത് ചിതറിക്കിടക്കുന്നുണ്ട്. ശ്രീകോവിലിന്റ വാതില്‍ തകര്‍ത്ത് വിഗ്രഹവും അതിന്മേലുള്ള ആഭരണങ്ങളും മോഷ്ടിക്കാന്‍ അകത്ത് കയറിയിട്ടുണ്ട്.

കൊലപാതകത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച അദ്ദേഹം കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പ്രഖ്യാപിച്ചു. കര്‍ണ്ണാടക മുസ്‌റായ്(ദേവസ്വം) വകുപ്പിന് കീഴില്‍ വരുന്ന ബി ക്ലാസ് ക്ഷേത്രമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചോളന്മാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.