ബെംഗളൂരു കലാപം: എന്‍ ഐ എ അന്വേഷിക്കും

ബെംഗളൂരു: കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഉണ്ടായ കലാപവും, അതിലേക്ക് നയിച്ച കാരണങ്ങളും എന്‍.ഐ.എ അന്വഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വാക്കാല്‍ നിര്‍ദേശം ലഭിച്ചതായി എന്‍.ഐ.എ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. പ്രസന്നകുമാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുമ്പാകെ അറിയിച്ചു.
ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനിലും, ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളാണ് എന്‍.ഐ.എ അന്വേഷിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.
കേസ് എന്‍.ഐ.എ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് ഭരദ്വാജ് എന്ന് വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന്, കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ച അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ്ങ് നവാഡ്ഗി, കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് സെപ്റ്റംബര്‍ മൂന്നിന് കത്തയച്ചതായി കോടതിയെ അറിയിച്ചു. കത്തിന് അനുകൂലമായി കേന്ദ്രം പ്രതികരിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് എന്‍.ഐ.എ ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ എന്‍.ഐ.എ ക്ക് നിര്‍ദേശം നല്‍കി.
കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ക്ലെയിംസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ച റിട്ട. ജസ്റ്റിസ് എച്ച്.എസ് കെംപ്പണ്ണയുടെ നിയമനത്തോടും എന്‍.ഐ.എ കോടതിയില്‍ അനുകൂല നിലപാടാണ് എടുത്തത്.
കഴിഞ്ഞ മാസം പതിനൊന്നാം തീയ്യതിയാണ് ബെംഗളൂരുവിലെ പുലികേശ് നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രവാചകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതില്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചെത്തിയ ജനക്കൂട്ടം പോലീസിനെതിരെ കല്ലെറിയുകയും, അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. രോഷാകുലരായ ജനങ്ങള്‍ ഡിജെ.ഹള്ളി, കെജി. ഹള്ളി എന്നീ പോലീസ് സ്റ്റേഷനുകള്‍ തകര്‍ക്കുകയും, തീ വെക്കുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് കലാപകാരികള്‍ തീ വെച്ച് നശിപ്പിച്ചു. കലാപത്തില്‍ മൂന്ന് പേര്‍ മരിക്കുകയും, അറുപതോളം പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
