കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മൂന്ന് മാസത്തിനിടെ സ്വകാര്യ മേഖലയില്‍ മരിച്ചത് 36 ഡോക്ടര്‍മാര്‍

ബെംഗളൂരു : കര്‍ണാടകയിലെ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോം എന്നിവിടങ്ങളിലായി ജോലി ചെയ്തിരുന്ന 36 ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജീവന്‍ നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കര്‍ണാടക ഘടകം. ഗര്‍ഭശുശ്രൂഷ, ശസ്ത്രക്രിയ, സൈക്യാട്രി, ജനറല്‍ വിഭാഗം തുടങ്ങി എല്ലാ വിഭാഗത്തിലുമായി ജോലി ചെയ്തവരും ഇതിലുണ്ട്. എന്നാല്‍ ഇതുവരെ ഇവരെ സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരുടെ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 50 ലക്ഷം രൂപ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഐഎംഎ കര്‍ണാടക ഘടകം സര്‍ക്കാറിന് കത്തയച്ചു.
ബെല്ലാരിയിലെ സൈക്യാട്രിസ്റ്റ്, മൈസൂരുവിലെ അനസ്‌തേഷ്യ വിദഗ്ധന്‍, ശിവമോഗയിലെ ഗൈനോ കോളജിസ്റ്റ്, ബെംഗളൂരുവിലെ ഫിസിഷ്യന്‍ തുടങ്ങിയവര്‍ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരില്‍ ഉള്‍പ്പെടുന്നു. കോവിഡ് ബാധിച്ച് മരിച്ച സ്വകാര്യ ഡോക്ടര്‍മാരെ കോ വിഡ് പോരാളികളായി സര്‍ക്കാര്‍ കണക്കിലാക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും ഐ എം എ ആരോപിക്കുന്നു. അതേ സമയം സ്വകാര്യ മേഖലകളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ രേഖകള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ലെന്നും സ്വകാര്യ മേഖലകളില്‍ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പട്ടിക നല്‍കാന്‍ വിവിധ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.