ബെംഗളൂരുവില്‍ മലയാളി യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം
ബെംഗളൂരു : മലയാളി യുവാവിനെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും 1800 രൂപയും കവര്‍ന്നു. കലാസിപാളയത്ത് താമസിക്കുന്ന വയനാട് സ്വദേശി മുഹമ്മദ് സൂഫിയാനെയാണ് (18) ബൈക്കിലെത്തിയ രണ്ട് പേര് തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം കെംപ ഗൗഡ ആശുപത്രിക്ക് സമീപമാണ് സംഭവം.
പുലര്‍ച്ചെ മൈസൂരു റോഡ് സര്‍ക്കിളിലെ ഫിറ്റ്നെസ് സെന്ററിലേക്ക് തന്റെ മോട്ടോര്‍ ബൈക്കില്‍ പോകുന്നതിനിടെയാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം സൂഫിയാനെ കത്തികാട്ടി തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി മൊബൈലും കാശും തട്ടിയെടുത്ത ശേഷം സൂഫിയാന് ഓടിച്ചിരുന്ന ബൈക്കിന്റെ കീയും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ഓള് ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ ശങ്കരപുര പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.