Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിനെ ലഹരി മുക്തമാക്കാന്‍ ഡാന്‍സ് ബാറുകള്‍ അടച്ചു പൂട്ടണമെന്ന് എച്ച്ഡി കുമാരസ്വാമി

ബെംഗളൂരു: മയക്കുമരുന്നിന്റേയും, ലഹരിയുടേയും പിടിയില്‍ നിന്നു ബെംഗളൂരുവിനെ രക്ഷിക്കാന്‍ നഗരത്തിലെ എല്ലാ ഡാന്‍സ് ബാറുകളും അടച്ചു പൂട്ടണമെന്ന് ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഷിമോഗ ജില്ലയിലെ ഭദ്രാവതിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥലങ്ങള്‍ ലഹരി വസ്തുക്കളുടേയും, മയക്കു മരുന്നുകളുടേയും വിതരണ കേന്ദ്രങ്ങളാണ്. താന്‍ ഭരണത്തിലിരുന്ന സമയത്ത് ഡാന്‍സ് ബാറുകള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു. പക്ഷെ സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുറത്തു പോകേണ്ടി വന്നു. എന്നാല്‍ ആരുടേയും പിന്തുണയുടെ ഔദാര്യത്തിലല്ല യെദിയൂരപ്പ സര്‍ക്കാര്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. അത് കൊണ്ട് എത്രയും വേഗം ഡാന്‍സ് ബാറുകള്‍ അടച്ചു പൂട്ടാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. അതിനായുള്ള എല്ലാ ക്രമീകരണങ്ങളും ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഞാന്‍ ചെയ്തു വെച്ചതാണ്. സര്‍ക്കാരിന് എത്രയും പെട്ടന്ന് ഇക്കാര്യം ചെയ്യാവുന്നതേ ഉള്ളുവെന്ന്  കുമാരസ്വാമി പറഞ്ഞു.

മയക്കുമരുന്ന് ലോബികളുമായി കന്നഡ സിനിമാ താരങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കുമുള്ള ബന്ധം പുറത്ത് വന്നതിലൂടെയാണ് ബെംഗളൂരുവിലെ മയക്കുമരുന്ന് കേസ് ശ്രദ്ധാകേന്ദ്രമായത്. മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ പ്രമുഖ കന്നഡ സിനിമ നടിമാരായ രാഗിണി ദ്വിവേദിയും, സഞ്ജനയും ഇപ്പോള്‍ അറസ്റ്റിലാണ്. കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് പുറമെ ഇതിനു പുറകിലുള്ള സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.