ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച രണ്ടാമത്തെ മെട്രോ നഗരമായി ബെംഗളൂരു

ബെംഗളൂരു: ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള രണ്ടാമത്തെ മെട്രോ നഗരമായി ബെംഗളൂരു. ബിബിഎംപി വാര്‍ റൂം ഞായറാഴ്ച (13.09.2020) പുറത്തിറക്കിയ ഡാറ്റ പ്രകാരം ബെംഗളൂരുവില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 170662 ആണ്. മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 167656 എണ്ണം.
രാജ്യത്ത് കോവിഡ് നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 218304 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാലാമത് ചെന്നൈ (147591) ആണ്. നോണ്‍-മെട്രോ നഗരങ്ങളില്‍ പൂനെയാണ് (232840 ലക്ഷം) മുന്നില്‍. ഇത് ബെംഗളൂരുവിനെക്കാള്‍ കൂടുതലാണ്. എന്നാല്‍ മരണ നിരക്കില്‍ മുംബൈ (8,109) യെക്കാള്‍ എത്രയോ പിറകിലാണ് ബെംഗളൂരു (2437). ചെന്നൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ 2956 ആണ്.
രോഗമുക്തി നേടിയവരുടെ എണ്ണം ഡല്‍ഹി -184698, ബെംഗളൂരു-127132, മുംബൈ -130016, ചെന്നൈ-133987, എന്നിങ്ങനെയാണ്. 74.49 ശതമാനമാണ് ബെംഗളൂരുവിലെ രോഗമുക്തി നിരക്ക്.
മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ബെംഗളൂരു നഗരം ഒരു കോവിഡ് ഹോട്ട് സ്‌പോട്ട് ആയി മാറി എന്നതാണ് യാഥാര്‍ഥ്യമെന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍ പറയുന്നു. മുംബൈയില്‍ നിന്നും സ്ഥിതി ഭിന്നമല്ലെങ്കിലും, മുംബൈക്ക് മുമ്പു തന്നെ ഇവിടെ മിക്കവാറും എല്ലാ മേഖലകളും സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്കായി തുറന്ന് കൊടുത്തത് രോഗം വളരെ വേഗം പടരാന്‍ കാരണമായി. കൂടാതെ ഉത്സവങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും കേസുകള്‍ വര്‍ധിക്കാന്‍ സഹായിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നു.
ഏതൊരു കാര്യവും വിജയിക്കുന്നത് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം കൊണ്ടുകൂടിയാണ്. എന്നാല്‍ ഇവിടെ കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ജനങ്ങള്‍ പിന്തുടരേണ്ട സാമാന്യ നിയമങ്ങള്‍ പാലിക്കാത്തതും മറ്റും രോഗ വര്‍ധനവിന് സഹായിച്ചു. ലോക്ക് ഡൗണിനു ശേഷം സര്‍ക്കാര്‍ സര്‍വ്വ മേഖലകളിലും ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച ഇളവുകളും, ഉത്സവങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കുമായി ജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയതും, സംസ്ഥാനാന്തര യാത്രകള്‍ അനുവദിച്ചതുമെല്ലാം കോവിഡ് 19 അതിവേഗം പടരാന്‍ കാരണമായി എന്ന് ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ഇന്റര്‍ണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ബൃന്ദ പറയുന്നു. കോവിഡിനെതിരെയുള്ള ജനങ്ങളുടെ അയഞ്ഞ സമീപനം അപകടകരമായി തുടരുന്നത് ഗൗരവപൂര്‍ണ്ണമായി തന്നെ കാണേണ്ടതാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബെംഗളൂരുവില്‍ ഞായറാഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3479 ആണ്. 45 പേരാണ് ഞായറാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചത്. നഗരത്തില്‍ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 1214170. സജീവ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 19680. പ്രാഥമക, ദ്വിതീയ സമ്പര്‍ക്കങ്ങളിലായി 1052671 പേര്‍ നഗരത്തില്‍ നിരീക്ഷണത്തിലുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
