Follow the News Bengaluru channel on WhatsApp

ആടു ഫാമിലെ കഞ്ചാവു വേട്ട: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു : വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ആടു വളര്‍ത്തല്‍ കേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ നിന്നും 1200 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത കുറവിന്റെ പേരില്‍ സസ്‌പെന്‍ഷന്‍.

ആടു ഫാം ഉള്‍പ്പെടുന്ന കലഗി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ഭുജരാജ് റാത്തോഡ്, സബ് ഇന്‍സ്‌പെക്ടര്‍ ബസവരാജ്, അസിസ്റ്റന്‍ന്റ് സബ് ഇന്‍സ്‌പെക്ടര്‍ നീലകണ്ഠ ഹെബ്ബാര്‍, ബീറ്റ് കോണ്‍സ്റ്റബിള്‍ ശരണപ്പ, കോണ്‍സ്റ്റബിള്‍ അനില്‍ ഭണ്ഡാരി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സിമി മറിയം ജോര്‍ജ്ജ് സസ്‌പെന്‍ഡു ചെയ്തത്.
ആട് ഫാം സ്ഥിതി ചെയ്യുന്നത് കലഗി പോലീസ് സ്റ്റേഷൻ്റെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ലക്ഷ്മണ്‍ നായക് തണ്ട എന്ന സ്ഥലത്താണ്. അഞ്ചു മാസത്തിലേറെയായി ഇവിടെ കഞ്ചാവു സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇത് കണ്ടെത്താന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല എന്നതാണ് സസ്‌പെന്‍ഷന് കാരണമെന്ന് കല്‍ബുര്‍ഗിയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആട് ഫാം

ബെംഗളൂരുവിലെ ശേഷാദ്രിപുരം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യവെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ജ്ഞാനശേഖറിനെ (37) ചോദ്യം ചെയ്തപ്പോഴാണ് കല്‍ബുര്‍ഗിയില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ച വിവരം പോലീസിന് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് കല്‍ബുര്‍ഗിയിലെത്തി റെയ്ഡ് നടത്തിയത്.

അറസ്റ്റിലായ പ്രതികള്‍

ജ്ഞാന ശേഖറിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാളില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ വിജയപുര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ സിദ്ധുനാഥിന്റെ പക്കല്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കല്‍ബുര്‍ഗിയില്‍ നിന്നോ ബീദറില്‍ നിന്നോ ആണ് ബെംഗളൂരുവിലേക്ക് കഞ്ചാവ് എത്തുന്നത് എന്ന കാര്യം പോലിസിന് മനസ്സിലാവുന്നത്.

പോലീസിന് ലഭിച്ച വിവര പ്രകാരം സെപ്തംബര്‍ എട്ടിന് ദേശീയ പാത 50-ല്‍ ബീദറിനും കല്‍ബുര്‍ഗിക്കും ഇടയിലെ ടോള്‍ ഗേറ്റിനടുത്ത് പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടുകയും ലോറി ഉടമ നാഗനാഥ്, ആടു ഫാം ഉടമ ചന്ദ്രകാന്ത് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദ്രകാന്തിന്റെ ആടു ഫാമില്‍ കഞ്ചാവ് ശേഖരം ഒളിപ്പിച്ചു വെച്ച വിവരം പോലീസിന് ലഭിക്കുന്നത്. നാഗനാഥിന്റെ ലോറിയില്‍ ആടു ഫാമിലെ ആടുകള്‍ക്കുള്ള ഭക്ഷണം എന്ന പേരിലാണ് കഞ്ചാവ് ഫാമിലെത്തിച്ചിരുന്നത്. ബെംഗളൂരുവിന് പുറമേ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വിതരണത്തിന് എത്തിക്കാനായാണ് ഇവ സ്റ്റോക്ക് ചെയ്തു വെച്ചതെന്നും പോലിസ്  കണ്ടെത്തി.

പഴുതടച്ചുള്ള അന്വേഷണത്തിൽ പ്രതികളെ മുഴുവൻ വലയിലാക്കിയ ബെംഗളൂരു സെൻട്രൽ ഡിവിഷനിലെ അന്വേഷണ സംഘത്തിന് ബെംഗളൂരു സിറ്റി കമ്മീഷണർ കമാൽ പന്ത് രണ്ടു ലക്ഷം രൂപ പ്രോത്സാഹന സമ്മാനമായി നൽകിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.