Follow the News Bengaluru channel on WhatsApp

മാണ്ഡ്യയിലെ ക്ഷേത്രത്തില്‍ പൂജാരിമാരെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ ഗുട്ടലു അരകേശ്വര ക്ഷേത്രത്തില്‍ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് പൂജാരിമാരെ തലക്കടിച്ച് കൊന്ന് പണം കവര്‍ന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ താലൂക്കിലെ അരക്കല്‍ദൊഡ്ഡി സ്വദേശി ഗാന്ധി (28), തൊപ്പനഹള്ളി സ്വദേശി മഞ്ജു( 30), ആന്ധ്ര സ്വദേശി വിജയ് (30) എന്നിവരെയാണ് പോലീസ് ഇന്ന് വെളുപ്പിന് അറസ്റ്റ് ചെയ്തത്.

പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ പോലീസ് മൂവരേയും മധൂര്‍ താലൂക്കില്‍ സദഹള്ളി ഗേറ്റിന് സമീപത്തുള്ള ബസ്സ്റ്റാന്‍ഡില്‍ വെച്ചാണ് പിടികൂടിയത്. പോലീസിനോട് ഏറ്റുമുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും, കൂട്ടാക്കാതെ പ്രതികള്‍ ചെറുത്തു നിന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരുടെയും കാലിന് താഴെ പോലീസ് വെടിവെക്കുകയായിരുന്നുവെന്ന് ജില്ലാ എസ്.പി. കെ. പരശുറാം പറഞ്ഞു. പ്രതികളെ മൂന്ന് പേരേയും മധൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറും, രണ്ട് കോണ്‍സ്റ്റബിള്‍മാരും ചികിത്സയിലാണ്.

കൊല ചെയ്യപ്പെട്ടവര്‍

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ഷേത്രത്തില്‍ മോഷണ ശ്രമത്തിനിടെ മൂന്ന് പൂജാരികളെ മോഷ്ടാക്കാൾ കൊലപ്പെടുത്തുകയായിരുന്നു. രാത്രി ക്ഷേത്രത്തിനുള്ളിൽ  കിടന്നുറങ്ങുകയായിരുന്ന പൂജാരിമാരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മോഷ്ടാക്കൾ പൂജാരിമാരെ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗണേഷ് (58), പ്രകാശ് (54), ആനന്ദ് (40)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബന്ധുക്കളാണ്. വെള്ളിയാഴ്ച രാവിലെ പരിസരവാസികള്‍ പതിവിന് വിപരീതമായി ക്ഷേത്രത്തിലെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട് അകത്ത് പോയി നോക്കിയപ്പോഴാണ് മൂന്ന് പൂജാരിമാരും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടതും ശേഷം പുറം ലോകമറിഞ്ഞതും. ഭണ്ഡാരത്തിലെ നോട്ടുകൾ മോഷ്ടാക്കൾ കവർന്നിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അഞ്ച് പ്രത്യേക പോലീസ് സംഘത്തേയാണ് രൂപികരിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.