Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം; കര്‍ണാടകയിലെ ആറ് ജില്ലകള്‍ കേന്ദ്രത്തിന്റെ പ്രത്യേക നിരീക്ഷണത്തില്‍

ബെംഗളൂരു : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ ബെംഗളൂരു അര്‍ബന്‍ അടക്കമുള്ള ആറ് ജില്ലകളെ സൂക്ഷ്മമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബെംഗളൂരു അര്‍ബന് പുറമെ ദാവണ്‍ഗരെ, കോപ്പല്‍, ബെല്ലാരി, ദക്ഷിണ കന്നഡ, മൈസൂരു എന്നി ജില്ലകളാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്.

അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള അടക്കമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രവുമായി നടത്തിയ യോഗത്തിലാണ് ഈ വിഷയം ചര്‍ച്ചയായത് എന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു. ആറ് ജില്ലകളിലും കേസുകള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. നിലവില്‍ നിരീക്ഷണത്തിലുള്ള ആറ് ജില്ലകളില്‍ ഗര്‍ഭിണികള്‍, ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍, പ്രായമേറിയവര്‍ തുടങ്ങിയവരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും അതേ സമയം മരണനിരക്ക് കുറക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരി ക്കുമെന്നും പാണ്ഡെ പറഞ്ഞു.

ബെംഗളൂരു അര്‍ബനിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. തിങ്കളാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 2966 പേര്‍ക്കാണ്. ജില്ലയില്‍ ഇതു വരെ രോഗം ബാധിച്ചവരുടെ എണ്ണം 173628 ആണ്. മരണം 2473 രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാമതായി മൈസൂരു ആണ് 26428 പേര്‍ക്കാണ് ജില്ലയില്‍ ഇതു വരെ രോഗം ബാധിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.