ബെംഗളൂരു മയക്കുമരുന്ന് കേസ്: നടിമാര്‍ റിമാന്റില്‍, അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്കും

ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടിമാരാരായ രാഗിണി ദ്വിവേദിയെയും  സഞ്ജന ഗല്‍റാണിയെയും സെപ്റ്റംബര്‍ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു. നടിമാര്‍ അടക്കം അറസ്റ്റിലായ പത്തുപേരില്‍ അഞ്ചു പേരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പോലീസ് കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കവെ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ നടി രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, സെനഗല്‍ സ്വദേശി ലൂം പെപ്പര്‍, രാഹുല്‍ ടോണ്‍സ്, കലൂർ സ്വദേശി  നിയാസ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. റിമാന്റ് ചെയ്ത പ്രതികളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി ) അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.  പിടിയിലായ നടികൾക്കായി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന വീരേൻ ഖന്ന, രാഗിണിയുടെ അടുത്ത സുഹൃത്ത് രവിശങ്കർ എന്നിവരെ നാലു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു കോടതി നടപടികൾ

അതേ സമയം അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പോലീസിന്റെ ദേശീയ സുരക്ഷാ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഒരുങ്ങുന്നുണ്ട്. ചൂതാട്ട കേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 3 വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  കന്നഡ സിനിമാ നിര്‍മ്മാതാവായ പ്രശാന്ത് സമ്പര്‍ഗി ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള വ്യാപാര ഇടപാടില്‍ ഇപ്പോള്‍ റിമാന്റിലായ നടി സഞ്ജന ഗല്‍റാണിയും കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായിയുമായ ഷെയ്ഖ് ഫസിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഷെയ്ഖ് ഫസിയക്കു വേണ്ടിയുള്ള തിരച്ചല്‍ പോലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.