രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 83806 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 83806 കേസുകളാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 1054 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആക കോവിഡ് മരണങ്ങള്‍ 80776 ആയി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4930236 ആണ്. ഇതില്‍ 3859400 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളത് 990061 പേരാണ്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍:

മഹാരാഷ്ട്ര

 • ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1077374
 • രോഗം ഭേദമായവര്‍ : 755850
 • മരണം : 30268
 • ചികിത്സയിലുളളവര്‍ : 291256

ആന്ധ്രാപ്രദേശ്

 • ആകെ രോഗം സ്ഥിരീകരിച്ചവര്‍ : 575079
 • രോഗം ഭേദമായവര്‍ : 4769 03
 • മരണം : 4972
 • ചികിത്സയിലുളളവര്‍ : 93204

തമിഴ്‌നാട്

 • ആകെ രോഗം സ്ഥിരീകരിച്ചവര്‍ 508511
 • രോഗം ഭേദമായവര്‍: 453165
 • മരണം : 8434
 • ചികിത്സയിലുളളവര്‍ : 46912

കര്‍ണാടക

 • ആകെ രോഗം സ്ഥിരീകരിച്ചവര്‍ : 467689
 • രോഗം ഭേദമായവര്‍ : 361823
 • മരണം: 7384
 • ചികിത്സയിലുളളവര്‍ : 98482

ഉത്തര്‍ പ്രദേശ്

 • ആകെ രോഗം സ്ഥിരീകരിച്ചവര്‍ : 317195
 • രോഗം ഭേദമായവര്‍ : 245417
 • മരണം 4491
 • ചികിത്സയിലുളളവര്‍: 67287

കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2540 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 110818 ആയി. രോഗമുക്തി നേടിയവര്‍ : 79809. 454 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ചികിത്സയിലുള്ളത് 30555 പേരാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.