നമ്മുടെ മൂല്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അനൂകൂലമല്ല; കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ഭാരതീയ സംസ്‌ക്കാരങ്ങളും, മൂല്യങ്ങളും സ്വവര്‍ഗ്ഗ വിവാഹത്തിന് അനൂകൂലമല്ലെന്നും, അത് ഹിന്ദു വിവാഹ നിയമത്തിന്റ പരിധിയില്‍ വരുന്ന ഒന്നല്ലെന്നും, അതിനാല്‍ ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേലും, ജസ്റ്റിസ് പ്രതീക് ജലാനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കിയാല്‍ അത് നിലവിലുള്ള നീതി- നിയമസംഹിതകള്‍ക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹമെന്നത് പുരുഷനും, സ്ത്രീയും തമ്മിലുള്ള വിശുദ്ധമായൊരു കര്‍മ്മമാണ്. മാത്രമല്ല അത് വിവാഹ നിയമ പ്രകാരം നിഷിദ്ധമായ ബന്ധങ്ങളുടെ പരിധിയില്‍ വരുന്നതാവുകയും ചെയ്യരുത് . ആയതിനാല്‍ സ്വവര്‍ഗ്ഗ വിവാഹം ഹിന്ദു വിവാഹ നിയമ പരിധിയില്‍ വരുന്ന ഒന്നല്ല. എതിരുമാണ്. മാത്രമല്ല നമ്മുടെ സമൂഹവും, മൂല്യങ്ങളും, സംസ്‌കാരങ്ങളും സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല. സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമല്ല എന്ന് മാത്രമാണ് സുപ്രീം കോടതി മുമ്പ് പറഞ്ഞിട്ടുള്ളതെന്നും മേത്ത കോടതിയെ ബോധിപ്പിച്ചു.

ഹരജിക്കാരനായ അഭിജിത്ത് അയ്യര്‍ മിത്രക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഹാജരായ വക്കില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായ നിലപാടുകളൊ, പ്രഖ്യാപനങ്ങളൊ ഇല്ലാത്തത് കൊണ്ട് അത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് തരാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്ന് കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല, സ്വവര്‍ഗ്ഗ രതി നിയമപരമായി തെറ്റല്ലെന്ന് സുപ്രീം കോടതി മുമ്പ് വിധി പ്രസ്താവിച്ചിരിക്കെ സ്വവര്‍ഗ്ഗ വിവാഹത്തിന് സര്‍ക്കാര്‍ വിലങ്ങു തടിയായി നില്‍ക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശങ്ങളുടെയും, സമത്വാവകാശങ്ങളുടേയും ലംഘനമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

സ്വവര്‍ഗ്ഗ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കാത്ത മൂലം കഷ്ടപ്പെടുന്നവരുടെ വിശദ വിവരങ്ങള്‍ തെളിവ് സഹിതം അടുത്ത പ്രാവശ്യം ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി വെച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.