Follow the News Bengaluru channel on WhatsApp

മയക്കുമരുന്ന് കേസ്: അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കന്നഡ താര ദമ്പതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

ബെംഗളൂരു : ലഹരിക്കടത്ത് കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കന്നഡ താര ദമ്പതികള്‍ക്ക്  ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. കന്നഡയിലെ പ്രമുഖ യുവനടനും മോഡലുമായ ദിഗന്ത് മഞ്ചാലെ, ഭാര്യയും നടിയുമായ ഐന്ദ്രിതാ റേ എന്നിവര്‍ക്കാണ് സിസിബി നോട്ടീസ് അയച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ ഹാജരാകാന്‍ അറിയിച്ച വിവരം ട്വിറ്ററിലൂടെയാണ് ഐന്ദ്രിതാ റേ അറിയിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്ക് സിസിബി ഓഫിസില്‍ ഹാജരാകാനാണ് അറിയിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ട്വിറ്ററിലൂടെ പറഞ്ഞു.

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ ഷെയിഖ് ഫാസിലുമായി ഒരുമിച്ചുള്ള ഐന്ദ്രിതയുടെ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് ഐന്ദ്രിതയെ ചോദ്യം ചെയ്യാന്‍ സിസിബി തീരുമാനിക്കുന്നത്. എന്നാല്‍ ഒരു സിനിമയുടെ പ്രമോഷന് വേണ്ടി കൊളംബോയിലെ കാസിനോയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ മാത്രമാണതെന്നാണ് ഐന്ദ്രിത പറയുന്നത്. കരിഷ്മാ കപ്പൂര്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ അടക്കം പ്രശസ്തരായ പലരും അവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് എടുത്ത ഫോട്ടോകളില്‍ ഒന്നില്‍ ഷെയ്ഖ് ഫാസില്‍ പെട്ടത് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പലരും ഫോട്ടോക്ക് പോസ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. എന്നു വെച്ച് ഫോട്ടോയില്‍ നമുക്കൊപ്പം പോസു ചെയ്യുന്നവരുടെ മുഴുവന്‍ വിവരങ്ങളും നമ്മുക്ക് അറിയണമെന്നില്ലല്ലോ. പ്രത്യേകിച്ച് ഒരു സെലിബ്രിറ്റി കൂടിയാകുമ്പോള്‍ – ഐന്ദ്രിത പറഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി, സഞ്ജന എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേ സമയം ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങളിലെ പാര്‍ട്ടികളിലേക്ക് അന്വേഷണം വ്യാപിപിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.