Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നാല് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ പോലീസ് കണ്ടെത്തി

ബെംഗളൂരു : ലഹരിമരുന്ന് വേട്ട ശക്തമാക്കി ബെംഗളൂരു പോലീസ്. ബെംഗളൂരു വടേരഹള്ളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 4 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍. നാലേക്കര്‍ ഭൂമിയില്‍ നിന്ന് 8250 കഞ്ചാവ് ചെടികളാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ ഓരോ ചെടിയും മൂന്ന് മീറ്ററില്‍ കൂടുതല്‍ വളര്‍ച്ച എത്തിയവയായിരുന്നു. രഹസ്യ വിവരത്തേ തുടര്‍ന്നാണ് എസ്.പി ജി രാധികയുടെ നേതൃത്വത്തിലുള്ള സംഘം വടേരഹള്ളിയില്‍ എത്തിയത്. സ്ഥലമുടമകള്‍ പോലീസ് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു കഞ്ചാവ് വേട്ടയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് ചെടികളുടെ തൂക്കം 9871 കിലോയാണ്. ഇവ നന്നായി പാകമായവ ആണെന്നും വരും ദിവസങ്ങളിൽ ഇവ ഉണക്കി പൊടി രൂപത്തിലേക്ക് മാറ്റാൻ സാധിക്കുന്നവ ആയിരുന്നെന്നും എസ്പി രാധിക പറഞ്ഞു.

Main Topic : Police seized Ganja plants at Vaderahalli worth Rs 4 crore


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.