ബെംഗളൂരുവിലെ രണ്ട് ആശുപത്രികള്‍ക്ക് കൂടി എച്ച്എഎല്‍ ആംബുലന്‍സ് സംഭാവന ചെയ്തു

ബെംഗളൂരു: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വീണ്ടും രണ്ട് ആംബുലന്‍സുകള്‍ കൂടി  സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സംഭാവന ചെയ്തു. വിക്ടോറിയ ഹോസ്പിറ്റല്‍ ക്യാംപസിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് നെഫ്രോ യൂറോളജിയിലേക്കും, സര്‍ സി.വി. രാമന്‍ ജനറല്‍ ആശുപത്രിയിലേക്കുമാണ് രണ്ട് ആംബുലന്‍സുകള്‍ ലഭിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ബൗറിങ്ങ് ആന്റ് ലേഡി കഴ്‌സണ്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എച്ച്.എ.ല്‍ രണ്ട് ആംബുലന്‍സുകള്‍ സംഭാവന ചെയ്തിരിന്നു.

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമൊ, അത് ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത് എന്ന് എച്ച്എഎല്‍ ചെയര്‍മാന്‍ പറഞ്ഞു.

ഓക്‌സിജന്‍ സപ്ലൈ സംവിധാനങ്ങളോട് കൂടിയ ജീവന്‍ രക്ഷാ സൗകര്യങ്ങളാണ് ആംബുലന്‍സില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തനിയെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രോഗിയെ വഹിക്കാനുള്ള സ്ട്രച്ചര്‍, ശീതികരണ സംവിധാനം, ഡോക്ടര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടം എന്നിവ ആംബുലന്‍സിന്റ പ്രത്യേകതയാണ്. ഗുരുതര സ്ഥിതിയിലുള്ള രോഗികളെ വിദഗ്ധ ചികിത്സക്കായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയും ഈ ആംബുലന്‍സുകളില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ 150 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് സര്‍ സി.വി.രാമന്‍ ജനറല്‍ ആശുപത്രി. സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് വിക്ടോറിയ ഹോസ്പിറ്റല്‍ ക്യാംപസിലുളള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് നെഫ്രോ യൂറോളജി.

Main Topic : HAL donates two more ambulances to city govt hospitals


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.