കര്‍ണാടക അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെക്ക് കോവിഡ്

ബെംഗളൂരു : സംസ്ഥാന അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സ്വയം ക്വാറന്റെയിനിലാണെന്നും മന്ത്രി പറഞ്ഞു. താനുമായി ബന്ധപ്പെട്ട എല്ലാവരും പരിശോധനക്ക് വിധേയമാകാനും വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും മന്ത്രി അഭ്യര്‍ത്ഥിച്ചു

‘ഞങ്ങളുടെ വീട്ടില്‍ ജോലിചെയ്യുന്ന ഒരു ആള്‍ക്ക് ഇന്നലെ കോവിഡ് -19 പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ഞാനും പരിശോധനയ്ക്ക് വിധേയനായി, എനിക്ക് രോഗം ബാധിച്ചു, ലക്ഷണങ്ങളൊന്നുമില്ല, ആരോഗ്യവാനാണ്. വീട്ടില്‍ ക്വാറന്റൈനിലാണ്. അടുത്തിടെ എന്നോട് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ ഉടന്‍ തന്നെ പരിശോധന നടത്തി ഉചിതമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, ”മന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മന്ത്രി ബൈരതി ബസവരാജിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ബൈരതി ബസവരാജിന് ഒപ്പം  ഈ മാസം 12 ന് ദാവണ്‍ഗരെ ഹരിഹര പഞ്ചമശാലി മഠം സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രിമാരായ സി എന്‍ അശ്വത്ഥനാരായണനും ഗോവിന്ദ് കര്‍ജോളും ഇതേ തുടര്‍ന്ന്‍  നിരീക്ഷണത്തിലാണ്.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, സംസ്ഥാന മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീൽ, വനം മന്ത്രി ആനന്ദ് സിംഗ്, മൃഗ സംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ, തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ, ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ, വനിതാ ശിശുവികസന മന്ത്രി ശശികല ജൂലി എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Main Topic : Karnataka Home minister Basavaraj Bommai tests positive for Covid-19


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.