അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരുവില്‍ ശിക്ഷ അനുഭവിക്കുന്ന ജയലളിതയുടെ തോഴി ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകും

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികല 2021 ജനുവരി 27 ന് ജയില്‍ മോചിതയാവുമെന്ന് റിപ്പേര്‍ട്ടുകള്‍. വിവരാവകാശ നിയമപ്രകാരം ബെംഗളൂരു സ്വദേശി നരസിംഹമൂര്‍ത്തിക്ക് പരപ്പന അഗ്രഹാര ജയിലിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ലത നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയില്‍ മോചിതയാവാന്‍ അവര്‍ പത്ത് കോടി രൂപ പിഴ അടക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. മറുപടിയില്‍ പറയുന്നു.

അതേ സമയം ശശികലയുടെ മോചനം ഈ മാസത്തോടെ ഉണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകന്‍ എന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞു. വിവിധ കാലയളവില്‍ അവര്‍ക്കവകാശപ്പെട്ട പരോള്‍ ദിനങ്ങള്‍ അവര്‍ ഉപയോഗിച്ചിരുന്നില്ല. അതു കൊണ്ട് പരോള്‍ ഇളവുകള്‍ തടവു ദിനങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2017 ഫെബ്രുവരി 14 നാണ് ശശികലക്ക് സുപ്രീം കോടതി നാലു വര്‍ഷം തടവും പത്ത് കോടി പിഴയും വിധിച്ചത്. 2016 ഡിസംബറില്‍ ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനായി ഒരുങ്ങി നില്‍ക്കവെയാണ് സുപ്രീം കോടതിയുടെ വിധി ഉണ്ടാവുന്നത്. തുടര്‍ന്ന് ശശികല തന്റെ വിശ്വസ്തനായ എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പിന്നീട് എടപ്പാടിയുമായി ശശികല തെറ്റി. ശശികലയുടെ നിര്‍ദേശപ്രകാരം 2018 മാര്‍ച്ചില്‍ മരുമകനായ ടിടിവി ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചു. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട അമ്മ മക്കള്‍ മുന്നേറ്റ കഴകം ശശികലയുടെ തിരിച്ചുവരവോടെ ഉയർത്തെഴുന്നേൽപ്പിനുള്ള ഒരുക്കത്തിലാണ്. അണ്ണാ ഡിഎംകെയിലെ അതൃപ്തരായ നേതാക്കളേയും പ്രവര്‍ത്തകരേയും തന്റെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ദിനകരന്‍ ഇതിനകം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശശികലയുടെ തിരിച്ചു വരവ് 2021 മേയില്‍ നടക്കാനിരിക്കുന്ന തമിഴ് നാട് നിയമസഭാ തെരഞ്ഞടുപ്പില്‍ അണ്ണാ ഡിഎംകെ ക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.