Follow the News Bengaluru channel on WhatsApp

ബെംഗളൂരു മയക്കുമരുന്ന് കേസ്: താര ദമ്പതികളായ ദിഗന്ത് മഞ്ചാലേയും, ഐന്ദ്രിതാ റേയേയും സിസിബി ചോദ്യം ചെയ്തു

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ സിനിമ മേഖലയിൽ നിന്ന് ഇന്നലെ രണ്ട് പേരെ കൂടി ചോദ്യം ചെയ്തു. താര ദമ്പതികളായ ദിഗന്ത് മഞ്ചാലെ, ഭാര്യ ഐന്ദ്രിത റേ എന്നിവരെ യാണ് ഇന്നലെ ചോദ്യംചെയ്തത്. ബുധനാഴ്ച രാവിലെ 11.10 ഓടെ ചാമരാജ് പേട്ടിലെ സിസിബി ഓഫീസിൽ ചോദ്യം ചെയ്യലിന് രണ്ടുപേരും ഹാജരായി. ഇവരെ ഏതാനം മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിട്ടുണ്ട്. വ്യാഴാഴ്ച വീണ്ടും ഇവരോട് ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. സിസിബി നോട്ടീസ് നൽകുമ്പോൾ കേരളത്തിലായിരുന്ന രണ്ടു പേരും ഇന്നലെ പുലർച്ചയോടെയാണ് ബെംഗളൂരുവിൽ എത്തിയത്.

മയക്കുമരുന്നു കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിസിബിയുടെ കസ്റ്റഡിയിലുള്ള ഷെയിഖ് ഫാസിലുമായി നിരവധി വിദേശ രാജ്യങ്ങളിലെ പാർട്ടികളിൽ ഐന്ദ്രിത പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുമെന്ന് ദിഗന്തും ഐന്ദ്രിതയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നടി സഞ്ജന ഗൽറാണി, വിരേൻ ഖന്ന, രവിശങ്കർ, വൈഭവ്, ആദിത്യ അഗർവാൾ എന്നിവരെ വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

അതേ സമയം രാഷ്ടീയ ചലച്ചിത്ര മേഖലയിലുള്ളവർക്ക് ശ്രീലങ്കയിൽ കാസിനോ നടത്തിപ്പിൽ ബന്ധമുണ്ട് എന്നതിൻ്റെ അടിസ്ഥാനത്തിൽ കന്നഡ ലഹരി മാഫിയയുടെ ശ്രീലങ്കൻ ബന്ധം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടാൻ കർണാടക സർക്കാർ ഒരുങ്ങുന്നതായാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.