Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ യുഎസ് കോണ്‍സുലേറ്റ് തുറക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരുവില്‍ യു.എസ്. കോണ്‍സുലേറ്റ് തുറക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. ചെന്നൈ യു.എസ്. കോണ്‍സുലേറ്റില്‍ പുതുതായി നിയമതിനായ കോണ്‍സുല്‍ ജനറല്‍ ജുഡിത്ത് റവീണുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവില്‍ യുഎസ് കോണ്‍സുലേറ്റ് തുടങ്ങേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് നിരവധി തവണ അറിയിച്ചതാണ്. ഓരോ വര്‍ഷവും നിരവധി പേരാണ് ബെംഗളൂരുവില്‍ നിന്നും യുഎസ് വീസക്കായി അപേക്ഷിക്കുന്നത്. മാത്രമല്ല ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തൊണ്ണൂറു ശതമാനം യുഎസ് കമ്പനികള്‍ക്കും ബെംഗളൂരുവില്‍ ഓഫീസുകള്‍ ഉണ്ട്. കര്‍ണ്ണാടകയിലെ നിക്ഷേപം നടത്താന്‍ എല്ലാവിധ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്നും അതിനായി യുഎസ് കമ്പനികളെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ചും, സ്‌പേസ് ടെക്‌നോളജി സഹകരണത്തെ കുറിച്ചും, കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചും മറ്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി കോണ്‍സുല്‍ ജനറല്‍ ട്വീറ്റ് ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.