എട്ട് മയക്കുമരുന്ന് കേസില്‍ പ്രതിയായ ആളെ പോലിസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

ബെംഗളൂരു : എട്ട് മയക്കുമരുന്ന് കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന ആളെ  ബെംഗളൂരു പോലീസ് വെടിവെപ്പിലൂടെ പിടികൂടി. അനേക്കര കല്ലഹള്ളി ഗ്രാമത്തിലെ അയൂബ് ഖാനെയാണ് (ഇസ്മായില്‍ ഖാന്‍ 49) പോലീസ് മുട്ടിന് താഴെ വെടിവെച്ച ശേഷം പോലീസ് കീഴ്‌പ്പെടുത്തിയത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടു കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ച്ചെയ്തിട്ടുള്ളത്. ഇയാളെ പിടികൂടാന്‍ പലയിടങ്ങളിലായി പോലീസ് വല വിരിച്ചിരുന്നെങ്കിലും പോലീസിന് സാധിച്ചില്ല.
കര്‍ണാടകയിലെ ബിദര ഗുപ്പെ ഗ്രാമത്തില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അത്തിബലെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ര്‍ അടക്കമുള്ള പ്രത്യേക സംഘം ഇയാളെ പിടികൂടാനായി എത്തിയത്. ഒളി സങ്കേതത്തില്‍ എത്തിയ പോലീസ് സംഘം അയൂബ് ഖാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചു. ഇയാളുടെ ആക്രമത്തില്‍ പോലീസുകാരില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതോടെയാണ് പോലിസിന് വെടിവെക്കേണ്ടി വന്നത്. പരിക്കേറ്റ പോലീസുകാരേയും അയൂബ് ഖാനേയും അനേക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ അനേക്കലില്‍ ഒരു കേസും സര്‍ജാപുരയില്‍ ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്കായി ലഭിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബെംഗളൂരു റൂറല്‍ എസ്പി രവി ഡി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.