Follow the News Bengaluru channel on WhatsApp

ഇന്ത്യയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോറുമായി ആപ്പിള്‍; സെപ്തംബര്‍ 23ന് ലോഞ്ച് ചെയ്യും

ബെംഗളൂരു: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ ആപ്പിള്‍. ആപ്പിള്‍ ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുന്നു. സെപ്തംബര്‍ 23ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സ്റ്റോറിലൂടെ ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ഇനി നേരിട്ട് ലഭ്യമാകും. ഉപഭോക്താക്കളുടെ സഹായത്തിനായി ഓണ്‍ലൈന്‍ ടീമും പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ സി.ഇ.ഒ ടിം കുക്കാണ് ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലോകത്തെ മുപ്പത്തിയാറാമത്തെ സ്റ്റോറാണ് ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്.

ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോണ്‍ കോള്‍ സഹായവും ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ഏഷ്യയിലെ പല രാജ്യങ്ങളിലും നേരത്തെ തന്നെ ആപ്പിള്‍ അവരുടെ ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ സ്റ്റോറുകള്‍ തുറന്നിരുന്നെങ്കിലും ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാര്യം സംബന്ധിച്ച് സമീപകാലത്താണ് ആപ്പിള്‍ സൂചന നല്‍കിയത്.

കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കോണ്‍ടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിള്‍ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാര്‍ട്ട് വഴിയായിരിക്കും ഡെലിവറി. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളില്‍ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. ഇന്ത്യയില്‍ അധികം വൈകാതെ തന്നെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുറക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മുംബൈയിലാകും ആദ്യ ഔട്ട്‌ലെറ്റ്. രണ്ടാമത്തെ ഔട്ട് ലെറ്റ് ബെംഗളൂരുവിലാണ്.

 

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.