എറണാകുളത്ത് മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍

എറണാകുളം : പെരുമ്പാവൂരില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി. പെരുമ്പാവൂരിൽ നിന്നും ഒരാളേയും ആലുവ പാതാളത്ത് നിന്ന് രണ്ടു പേരേയുമാണ് ഇന്ന് പുലർച്ചെ നടത്തിയ റെയിഡിൽ അറസ്റ്റ് ചെയ്തത്. യാക്കൂബ് വിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നിവരാണ് പിടിയിലായത്. ബെംഗാളില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂരിലെ മുടിക്കലില്‍ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇവര്‍ താമസിക്കുന്ന വീട് വളഞ്ഞാണ് ദേശീയ അന്വേഷണ ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്തത്.

അല്‍ ഖ്വയ്ദ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന വിവരത്തിന്റെ ഭാഗമായി രാജ്യത്തെ 11 ഇടങ്ങളിലായി നടത്തിയ റെയിഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേര്‍ പിടിയിലായിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് എന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ ഡിവൈസറുകളും ആയുധങ്ങളും ലേഖനങ്ങളും മറ്റു നിരവധി വസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ ആസൂത്രണ ചെയ്ത തായാണ് സൂചന. പിടിയിലായവരെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാക്കിയ ശേഷം പ്രതികളെ ഡല്‍ഹിയിലേക്ക് കൈമാറും. കേസ് ഡല്‍ഹി യൂണിറ്റിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.