ബെംഗളൂരുവില്‍ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു : അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം സ്വദേശികളായ ലൂബിന്‍ അമല്‍നാഥ് (25), ടി വി വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.1 ലിറ്റര്‍ ഹാഷിഷ് ഓയില്‍ പോലിസ് കണ്ടെടുത്തു.

സെപ്തംബര്‍ 12 ന് എച്ച്എംടി ഫാക്ടറിക്ക് സമീപത്തെ കിര്‍ലോസ്‌ക്കര്‍ ലേ ഔട്ടില്‍ നിന്ന് അറസ്റ്റിലായ മലയാളിയായ അബൂബക്കര്‍ സാബിത്ത് (22) നെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് ബെംഗളൂരുവില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന അമല്‍നാഥ്, വിവേക് എന്നിവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന നഗരത്തിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമായും സംഘം മയക്കുമരുന്ന് എത്തിക്കുന്നത്. കേരളത്തില്‍ നിന്നാണ് ഇവര്‍ ബെംഗളൂരുവിലേക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കീയിരുന്നത്. തുടര്‍ന്ന് ഇവ 10 ഗ്രാം വീതമുള്ള പാക്കുകളായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ഇവരുടെ ഇടപാടുകാരില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സിറ്റി പോലീസ് ഇരുവരേയും പിടികൂടിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.