ശിവമോഗയില്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്‍റെ ലാബ് തുടങ്ങണമെന്ന് കേന്ദ്രത്തോട് യെദിയൂരപ്പ

ന്യൂഡല്‍ഹി: ശിവമോഗയില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്‍റെ (ഡിആര്‍ഡിഒ) സ്വതന്ത്ര ലാബ് തുടങ്ങണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടക സര്‍ക്കാരിന്റ ആവശ്യാര്‍ത്ഥം കൂവെംപു സര്‍വ്വകലാശാലയില്‍ ഡിആര്‍ഡിഒയുടെ ഗവേഷണ വിഭാഗം തുടങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അതിന് പകരം ശാസ്ത്രഞ്ജന്‍മാരും, സാങ്കേതിക വിദഗ്ധരുമടങ്ങുന്ന ഒരു സമ്പൂര്‍ണ്ണവും, സ്വതന്ത്രവുമായ പ്രതിരോധ ഗവേഷണ വികസന കേന്ദ്രമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്ന് യെദിയൂരപ്പ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. അതിനായുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി തരാമെന്നും മുഖ്യമന്ത്രി വാഗ്ദാനം നല്‍കി. പശ്ചിമ ഘട്ടത്തില്‍ ലഭ്യമായ പ്രകൃതി ദത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ മിലിട്ടറി ആവശ്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ചുള്ള പഠനങ്ങളും ഇവിടെ തുടങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ട് പതിനാലാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട സ്‌പെഷ്യല്‍ ഗ്രാന്റായ 5495 കോടി രൂപ അനുവദിച്ചു തരാന്‍ ആവശ്യപ്പെട്ടു. പെര്‍ഫോമന്‍സ് ഗ്രാന്റ് എന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്ത 2100 കോടി രൂപയില്‍ 869 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്നും ബാക്കി തുക ഉടന്‍ തന്നെ അനുവദിക്കാനും മുഖ്യമന്ത്രി അപേക്ഷിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കേണ്ട തുകയായ 720 കോടി രൂപ എത്രയും പെട്ടന്ന് അനുവദിക്കണമെന്നും, കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ പെരുകുന്നതിനാല്‍ തൊഴിലുറപ്പു പദ്ധതി അമ്പത് ദിവസം നിട്ടാനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും മുഖ്യമന്ത്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റ മുഖ്യ അജണ്ട സംസ്ഥാന മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ടതാണ്. ഇതിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയേയും കാണും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.