Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളൂരു: ബൈക്കില്‍ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച രാത്രി ഇലക്ട്രോണിക്ക് സിറ്റിയിലാണ് അപകടം. കാസററോഡ് മഞ്ചേശ്വരം സ്വദേശി മുന്‍ഷിദ് (25) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സിഗ്‌നല്‍ ജംഗ്ഷനില്‍ വെച്ച് ഇവരുടെ ബൈക്കിലേക്ക് ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗളൂരുവില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥികളായ ആറു പേര്‍ മൂന്ന് ബൈക്കുകളിലായി പരീക്ഷ കഴിഞ്ഞ് അത്തിബലയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.പരീക്ഷ കഴിഞ്ഞ് ബൈക്കിന് പിന്നിലിരുന്ന് പോകവേയാണ് സിഗ്‌നല്‍ ജംഗ്ഷനില്‍ വെച്ച് ലോറി ഇടിച്ചത്. ഒരു പരീക്ഷ ബാക്കി നില്‍ക്കെയാണ് അപകട മരണം. തിങ്കളാഴ്ചത്തെ ഈ പരീക്ഷയെഴുതി ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയിലാണ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകര്‍ മേല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.