പ്രവാസികള്‍ കേരളത്തിന്റെ അവിഭാജ്യ ഘടകം: ഉമ്മന്‍ചാണ്ടി

ബെംഗളൂരു : പ്രവാസികള്‍ കേരളത്തിന്റെ അവിഭാജ്യ ഘടകമെന്ന് ഉമ്മന്‍ചാണ്ടി. കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി സുവര്‍ണ്ണ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, കേരളത്തിന് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ ഓര്‍ക്കുന്നു എന്നും അവര്‍ തരുന്ന സ്‌നേഹത്തിന് എപ്പോഴും  നന്ദി ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിനു വെളിയില്‍ ആദ്യമായി ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ച കെപിസി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. കെപിസി പ്രസിഡണ്ട് സത്യന്‍ പുത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എംഎല്‍എ ശ്രീ ഐവാന്‍ നിഗ്ലി മുഖ്യാതിഥിയായിരുന്നു. ബെംഗളൂരു കൊത്തന്നൂര്‍ കഫെ സമോറിയന്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍, കെപിസി ജനറല്‍ സെക്രട്ടറി വിനു തോമസ്,ആമുഖ പ്രസംഗം നടത്തി. ജയ്‌സണ്‍ ലൂക്കോസ്, സുമോജ് മാത്യു, ഡോ..ബെന്‍സന്‍, ജസ്റ്റിന്‍ കെ എല്‍,  ഷിബു ശിവദാസ്, ആന്റോ, ജോണ്‍സണ്‍, ജിജു, ഐപ്, കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍, സുവര്‍ണ കര്‍ണാടക കേരള സമാജം മുന്‍ പ്രസിഡന്റ് രാജന്‍ ജേക്കബ്, യുഎന്‍എ  കര്‍ണാടക സ്റ്റേറ്റ് കോഡിനേറ്റര്‍ അനില്‍ പാപ്പച്ചന്‍, കെ കെ ടി എഫ് പ്രതിനിധി മെറ്റി ഗ്രേസ്, കേരള സമാജം കെ ആര്‍ പുരം ചെയര്‍മാന്‍ ഹനീഫ്, സുവര്‍ണ കര്‍ണാടക കേരള സമാജം കോറമംഗള ചെയര്‍മാന്‍ അടൂര്‍ രാധാകൃഷ്ണന്‍, കേരള എഞ്ചിനീയര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി തോമസ് പയ്യപ്പള്ളി, സുവര്‍ണ കര്‍ണാടക കേരള സമാജം പ്രതിനിധി ജേക്കബ്, എന്നിവര്‍ സംസാരിച്ചു. കെഎംസിസി, മലയാളം മിഷന്‍, ഐ എന്‍ എ, കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി, ബെംഗളൂരു മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു. നേതാക്കളുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ പഠന സഹായവും, ഗ്രോസറി കിറ്റ് വിതരണവും നടത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.