Follow the News Bengaluru channel on WhatsApp

മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്‍റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയെന്ന്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ്ജ്

ബെംഗളൂരു : മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയെന്ന് പ്രഫ. സുജ സൂസന്‍ ജോര്‍ജ്ജ്. കര്‍ണാടക മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഇവിടുത്തെ റിസോഴ്സ്സസ് അപാരമാണെന്നും അവ പരമാവധി ഉപയോഗിക്കണമെന്നും മലയാളം മിഷന്‍ ഡയറക്ടര്‍ കൂടിയായ പ്രഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ ഗൂഗിള്‍ മീറ്റ് വഴി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രവര്‍ത്തക സമിതി യോഗം ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്  പ്രൊഫസര്‍ ശ്രീമതി മെറിന്‍ തോമസ് മലയാളം മിഷന്‍ അധ്യാപകര്‍ക്ക് ഗ്ലോബല്‍ തലത്തില്‍ (200ലേറെ പേര്‍ക്ക്) ഡിജിറ്റല്‍ അധ്യാപനത്തില്‍ പരിശീലനം നല്‍കിയത് ചരിതാര്‍ഥ്യത്തോടെ അവര്‍ പരാമര്‍ശിച്ചു. മലയാളം മിഷന്‍ ഭാഷാപരമായ
അതിരുകളില്ലാത്തതാണെന്നും ജൈത്രയാത്ര തുടരണമെന്നും, ഓരോ മലയാളി കുടുംബത്തിലേക്കും മലയാളം മിഷന്‍ എത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.നവംബര്‍ മാസം മാതൃഭാഷ ദിനചാരനായി കൊണ്ടാടണമെന്നും ആഹ്വാനം ചെയ്തു. ഭൂമി മലയാളം, റേഡിയോ മലയാളം എന്നിവയുടെ സാധ്യതകള്‍ കര്‍ണാടക മലയാളം മിഷന്‍ ടീം ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫിന്റെ ആമുഖത്തോടെ ആരംഭിച്ച യോഗത്തില്‍ ആന്‍സി ടോമി പ്രാര്‍ത്ഥനഗാനം ആലപിച്ചു. മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി ബിലു സി നാരായണന്‍ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

മലയാളം മിഷനിന്റെ വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള വ്യത്യസ്ത പരിപാടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സെക്രട്ടറി ടോമി ജെ ആലുങ്കല്‍ അവതരിപ്പിച്ചു. മേഖല കണ്‍വീനര്‍മാരും മറ്റു അംഗങ്ങളും വ്യത്യസ്ത വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഡയറക്ടറെ അറിയിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയ്സണ്‍ ലൂക്കോസിന്റെ നന്ദി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.