Follow the News Bengaluru channel on WhatsApp

കനത്ത മഴ: ദക്ഷിണ കന്നട, ഉഡുപി ജില്ലകളില്‍ വെള്ളപ്പൊക്കം

ബെംഗളൂരു : കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചെയ്യുന്ന കനത്ത മഴയില്‍ കര്‍ണാടകയുടെ തീരദേശ ജില്ലകളില്‍ വെള്ളപ്പൊക്കം. നിരവധി താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കൃഷിയടക്കം കനത്ത നാശനഷ്ടമാണ് ഈ മേഖലകളില്‍ ഉണ്ടായത്.

ഉഡുപി ജില്ലയിലെ ഉഡുപി, ഗുണ്ഡി ബൈലു, ആലേവൂര്‍, ആദി ഉഡുപി, കിണി മല്‍ക്കി, മല്‍ക്കി, ബ്രഹ്മാവര, ബഡഗുപ്പെട്ടെ, യെന്നൈഹോളെ, ഹെര്‍മുണ്ടെ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശനഷ്ടം വിതച്ചത്.

ഉഡുപിയിലെ മാല്‍പേ തുറുമുഖത്ത് മൂന്ന് ബോട്ടുകള്‍ തിരയില്‍ പെട്ട് മറിഞ്ഞു. മംഗളൂരുവില്‍ സ്‌കൂള്‍ മതില്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരണപ്പെട്ടു. കൂലി തൊഴിലാളിയായ ഉമേഷ് (38) ആണ് മരിച്ചത്. ഉഡുപിയിലെ തീരദേശ വില്ലേജുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ല ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ താഴ്ന്ന പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്
സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ കന്നഡ, ഉഡുപി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയുടെ മലനാട്, തീരദേശ, വടക്കന്‍ ജില്ലകളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നും കാലവര്‍ഷത്തിന്റെ രണ്ടാം ഘട്ടമാണിതെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു.

 

കര്‍ണാടക സംസ്ഥാന ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ശനി ഞായര്‍ ദിവസങ്ങളില്‍ തീരദേശ ജില്ലകളില്‍ 793 ശതമാനവും മലനാട് ജില്ലകളില്‍ 367 ശതമാനവും അധിക മഴയാണ് ലഭിച്ചത്. ശനിയാഴ്ച രാവിലെ എട്ടര മുതല്‍ ഞായറാഴ്ച രാവിലെ എട്ടര വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ലഭിച്ച മഴയുടെ കണക്കാണിത്. ഇതു പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഉഡുപിയിലാണ് (414.5 എംഎം).

 

വടക്കന്‍ കര്‍ണാടകയിലടക്കം മഴ കനക്കും 

വരും ദിവസങ്ങളില്‍ വടക്കന്‍ കര്‍ണാടകയിലടക്കം മഴ കനക്കുമെന്നാണ് അറിയിപ്പ്. കുടക്, ചിക്കമഗളൂരു, ശിവമൊഗ്ഗ, ഹാസന്‍, വടക്കന്‍ കര്‍ണാടക ജില്ലകളായ വിജയപുര, യാദഗിരി, കൊപ്പാള, ബെളഗാവി, ബാഗല്‍കോട്ട്, ഗദഗ്, ധാര്‍വാഡ്, ഹാവേരി, ബെള്ളാരി എന്നീ ജില്ലകളിലും ശക്തമായ മഴ വരും ദിവസങ്ങളിലുണ്ടാകും.

പരീക്ഷകള്‍ മാറ്റിവെച്ചു 

തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപി, കുടക് ജില്ലകളിൽ ശക്തമായ മഴതുടരുന്നതിനാൽ മംഗളൂരു യൂണിവേഴ്സിറ്റിയിൽ ഇന്നു നടക്കേണ്ട ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റിവെച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ശക്തമായ മഴയിൽ വിവിധ സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ പ്രളയ സമാനമായ സാഹചര്യമാണ് ഈ ജില്ലകളിൽ ഉള്ളത്. ഇത് പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർത്ഥികളിൽ കുറവുണ്ടാക്കും. ഇതോടെയാണ് തിങ്കളാഴ്ച നടക്കേണ്ട പരീക്ഷ മാറ്റി വെക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. പിൽ ധർമ്മ അറിയിച്ചു.

ബെംഗളൂരുവിൽ നേരിയ മഴ തുടരും

ബെംഗളൂരുവിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരിയ തോതിലുള്ള മഴയായിരിക്കും പലയിടത്തും ലഭിക്കുക.. കഴിഞ്ഞ ദിവസം 20 മില്ലി മീറ്റർ മഴാണ് നഗരത്തിൽ പെയ്തത്. കർണാടകയുടെ മറ്റു ജില്ലകളിൽ പെയ്യുന്ന മഴയുടെ പ്രതിഫലനമാണ് ബെംഗളൂരുവിൽ പെയ്യുന്ന നേരിയ മഴയെന്ന് അധികൃതർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.