Follow the News Bengaluru channel on WhatsApp

നിയമസഭയുടെ വര്‍ഷ കാല സമ്മേളനം ഇന്ന് ആരംഭിക്കും

ബെംഗളൂരു : കര്‍ണാടക നിയമസഭയുടെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നടപടി ക്രമങ്ങള്‍ വെട്ടി കുറച്ച് എട്ടു ദിവസമാണ് സഭ ചേരുന്നത്. ഇന്ന് ആരംഭിക്കുന്ന സമ്മേളനം സെപ്തംബര്‍ 30 ന് അവസാനിക്കും. കോവിഡ് വ്യാപനം, സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബെംഗളൂരുവിലുണ്ടായ കലാപം, മയക്കുമരുന്ന് കേസ്, പ്രളയം, കാര്‍ഷിക ഭേദഗതി ബില്‍ എന്നിവ ഈ ദിവസങ്ങളില്‍ സഭയില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്ത് നിരവധി മന്ത്രിമാര്‍ക്കും സഭാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിയമസഭാ അംഗങ്ങള്‍, വിധാന്‍ സൗധ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയമസഭ – നിയമനിര്‍മാണ സഭ എന്നിവയുടെ സംയുക്ത യോഗത്തെ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ വാജുവായ് വാല അഭിസംബോധന ചെയ്യും. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രണ്ടു ബില്ലുകള്‍ ഉള്‍പ്പെടെ 12 ബില്ലുകളും 19 ഓര്‍ഡിനന്‍സുകളും ഈ ദിവസങ്ങളില്‍ സഭയില്‍ അവതരിപ്പിക്കും.

അതേ സമയം ഇന്നു മുതലാരംഭിക്കുന്ന സഭയുടെ വര്‍ഷ കാല സമ്മേളനത്തില്‍ കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന എംപിഎംസി നിയമ ഭേദഗതി, ഭൂപരിഷ്‌കരണ നിയമ ഭേദഗതി തുടങ്ങി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ബില്ലുകള്‍ക്കെതിരെയും, കോവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ തുറന്ന് കാട്ടാനും ഒരുങ്ങുകയാണ് പ്രതിപക്ഷം.

ആറ് മാസത്തിലൊരിക്കല്‍ സഭ ചേരണമെന്നാണ് ചട്ടം. സഭ നിര്‍ത്തിവെച്ചിട്ട് സെപ്തംബര്‍ 23 ന് ആറ് മാസം തികയുകയാണ്. ഈ സഹാചര്യത്തിലാണ് സഭ സമ്മേളനം ചേരുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.