Follow the News Bengaluru channel on WhatsApp

ആളുമാറി കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു : ആളുമാറി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ ചാമരാജ് പേട്ട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 21 അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. അനന്തപുര സ്വദേശിയും സെയില്‍സ്മാനുമായ സതീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ഗിരിപുര സ്വദേശി അനില്‍ കുമാര്‍ (28), ത്യാഗരാജ നഗര്‍ സ്വദേശി വിനയ് (24) ശ്രീനഗര സ്വദേശി അരവിന്ദ്(24) എന്നിവരാണ് അറസ്റ്റിലായത്.

കൊലചെയ്യപ്പെട്ട സതീശിന്റെ അയല്‍വാസിയായ സുരേഷിനെ തിരക്കിയായിരുന്നു അക്രമിസംഘം എത്തിയത്. സുരേഷും സുഹൃത്തുക്കളും ചേര്‍ന്ന് 2015 ല്‍ അനില്‍ കുമാറിന്റെ ഇളയ സഹോദരനെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പകരം വീട്ടാനാണ് അനില്‍ കുമാര്‍ സുരേഷിനെ അന്വേഷിച്ച് എത്തിയത്. പക്ഷെ ആളുമാറി ഇവര്‍ സതീഷിനെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടേയും വിടുകൾ ചെറിയ അകലത്തായിരുന്നു.

സതീശിന്റെ അമ്മയുടെ പരാതിയിലാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവം നടക്കുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ബന്ധുവീട്ടില്‍ പോയി തിരിച്ചു വന്ന അമ്മ ആയുധധാരികളായ എട്ടോളം പേര്‍ ചേര്‍ന്ന് സതീശിന്റെ വാഹനം തകര്‍ക്കുന്നതാണ് കണ്ടത്. വീടിനകത്തേക്ക് എത്തിയ അവര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ്. ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും മകനെ രക്ഷിക്കാനായില്ല. മരണത്തിന് മുമ്പ് മകന്‍ കൊലയാളികളെ കുറിച്ച് നല്‍കിയ അമ്മക്ക് വിവരങ്ങളാണ് നിര്‍ണായകമായത്. അക്രമണത്തിന് പിന്നിൽ മോഷണശ്രമമാണെന്ന് വരുത്തി തീർക്കാൻ സതീഷിൻ്റെ വീട്ടിൽ സൂക്ഷിച്ച 30 ഗ്രാം സ്വർണാഭരണങ്ങളും 3000 രൂപയും ഇവർ കവർന്നിരുന്നു.

അനില്‍ കുമാര്‍ എന്ന കുമാര്‍ നിരവധി കൊലപാതക, മോഷണ കേസുകളില്‍ പ്രതിയാണ്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.