Follow the News Bengaluru channel on WhatsApp

നമ്മ മെട്രോ സ്മാര്‍ട്ട് കാര്‍ഡിന്റെ കാലാവധി പത്തു വര്‍ഷമാക്കി

ബെംഗളുരു : ബെംഗളൂരു മെട്രോ ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള സ്മാര്‍ട്ട് കാര്‍ഡിന്റെ കാലാവധി പത്തു വര്‍ഷത്തേക്ക് നീട്ടി. നേരത്തെ ഒരു വര്‍ഷത്തേക്കായിരുന്നു കാലാവധി. ഇതു പ്രകാരം നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് 2030 വരെ ഉപയോഗിക്കാം. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനം പുതുക്കിയത്.

കോവിഡ് പശ്ചാത്തലത്തില്‍ അഞ്ചര മാസത്തോളം നിര്‍ത്തിവെച്ച മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴുമുതലാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. കൗണ്ടറില്‍ നിന്നുള്ള ടോക്കണ്‍ ടിക്കറ്റിന് പകരം സ്മാര്‍ട്ടുകാര്‍ഡുകളായിരുന്നു യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സ്മാര്‍ട്ടുകാര്‍ഡുകളുടെ കാലാവധി ഒരു വര്‍ഷം മാത്രമായി ചുരുക്കിയതില്‍ യാത്രക്കാര്‍ ആശങ്ക അറിയിച്ചിരുന്നു. കൂടാതെ വാര്‍ഷിക കാര്‍ഡുകള്‍ പുതുക്കുന്നതിന് 20 രൂപ അധികം നല്‍കണമായിരുന്നു. കാലാവധി പൂര്‍ത്തിയാകുന്ന നേരം ടിക്കറ്റു കൗണ്ടറുകളില്‍ ഉണ്ടാകുന്ന തിരക്കുകളും പരിഗണിച്ചാണ് ബിഎംആര്‍സിഎല്‍ കാര്‍ഡിന്റെ കാലാവധി നീട്ടിയത്.
അമ്പത് രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന് ഈടാക്കുന്നത്. യാത്രക്കാര്‍ക്ക് ഇത് പിന്നീട് ആവശ്യാനുസരണം റീ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. നമ്മ മെട്രോ ആപ്പ് യാത്രക്കുള്ള ടോപ്പ് അപ്പ് ചെയ്യാം. പുതിയ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് പ്രധാന മെട്രോ സ്റ്റേഷനുകളില്‍ അപേക്ഷിക്കാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.