കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ബെല്‍ഗാവിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. 65 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സെപ്തംബര്‍ 11 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്ര മന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ലമെന്റംഗവുമാണ് സുരേഷ് അംഗഡി. രാജ്യസഭാംഗം അശോക് ഗസ്തി സെപ്തംബര്‍ പതിനേഴിന് കോവിഡ് ബാധയെ തുടര്‍ന്ന് ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളാണ് സുരേഷ് അംഗഡി. ബെല്‍ഗാവി ജില്ലയിലെ കെ കെ കൊപ്പയില്‍ ആണ് ജനനം. ബെല്‍ഗാവി എസ്എസ് കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദമെടുത്ത ശേഷം ബെല്‍ഗാവിയിലെ രാജ ലഖം ഗൗഡ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം സ്വന്തമാക്കി.
2004, 2009, 2014, 2019 കാലയളവില്‍ ബെല്‍ഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം പാര്‍ലമെന്റിലെത്തി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായി ചുമതലയേറ്റത്. സുരേഷ് അംഗഡിയുടെ ആകസ്മിക നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളളവര്‍ അനുശോചിച്ചു.
Shri Suresh Angadi was an exceptional Karyakarta, who worked hard to make the Party strong in Karnataka. He was a dedicated MP and effective Minister, admired across the spectrum. His demise is saddening. My thoughts are with his family and friends in this sad hour. Om Shanti. pic.twitter.com/2QDHQe0Pmj
— Narendra Modi (@narendramodi) September 23, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.