ബെംഗളൂരു മയക്കു മരുന്ന് കേസ്: ദിഗന്തിനെ വീണ്ടും സിസിബി ചോദ്യം ചെയ്തു, അറസ്റ്റിലായ നടി സഞ്ജനയുടെ സുഹൃത്തിനേയും ചോദ്യം ചെയ്തു
ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടനും മോഡലുമായ ദിഗന്ത് മഞ്ചാലെയെ സിസിബി വീണ്ടും ചോദ്യം ചെയ്തു. കോട്ടണ്‍ പേട്ട് ഓഫീസില്‍ ഇന്നലെ രാവിലെ 11.20 നാണ് ദിഗന്ത് ചോദ്യം ചെയ്യലിന് ഹാജരായത്. സെപ്തംബര്‍ 16 ന് ദിഗന്തിനേയും ഭാര്യയും നടിയുമായ ഐന്ദ്രിതാ റായിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വാങ്ങി വെച്ചിരുന്നു. കേസ് അന്വേഷണവുമായി ദിഗന്തില് നിന്നും കൂടുതല്‍ വ്യക്തത കിട്ടാനാണ് ദിഗന്തിനെ വീണ്ടും വിളിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയക്കുമരുന്നു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടി സഞ്ജന ഗല്‍റാണിയുടെ സുഹൃത്തായ സതീഷ് എന്ന ഡോഗ് സതീഷിനേയും ഇന്നലെ പോലീസ് ചോദ്യം ചെയ്തു. ഉന്നതര്‍ക്ക് വില കൂടിയ വിദേശ ഇനം നായ്ക്കളെ വില്‍പ്പന നടത്തുന്ന ആളാണ് ഡോഗ് സുരേഷ്. സഞ്ജനയെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.