Follow the News Bengaluru channel on WhatsApp

3.30 കോടിയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍

ബെംഗളൂരു : 3. 30 കോടിയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര്‍ സിറ്റി മാര്‍ക്കറ്റ് പോലീസിന്റെ പിടിയിലായി. രാജാറാം, സുനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.280 ഗ്രാം ബ്രൗണ്ട് ഷുഗര്‍, 475 ഗ്രാം ഓപിയം, 25 എല്‍എസ്ഡി സ്ട്രിപ്പുകള്‍, 32 ഗ്രാം എംഡിഎംഎ, മൂന്ന് മൊബൈല്‍ ഫോണുകള്‍, രണ്ട് ബൈക്കുകള്‍ എന്നിവ പിടിച്ചെടുത്തു.

അതേ സമയം നഗരത്തിലെ മറ്റൊരു ലഹരിമരുന്ന് വേട്ടയില്‍  സുഡാന്‍ സ്വദേശിയടക്കം അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ അറസ്റ്റിലായി. കല്യാണ്‍ നഗറില്‍ താമസിക്കുന്ന സുഡാന്‍ സ്വദേശി അഹമ്മദ് ഒമര്‍ സയ്യിദ് (27) കൊത്തന്നൂര്‍, കെ ജി ഹള്ളി, ആര്‍ ടി നഗര്‍ എന്നിവിടങ്ങളിലായി താമസിക്കുന്ന തബ്ഷീര്‍ കെ (24), ലസീം നസീര്‍ (23), സയ്ദ് ഷാക്കീര്‍ (24), മൊഹമ്മദ് സയീം (28) എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ എംസിഎ വിദ്യാര്‍ത്ഥിയായ സയ്യിദ് ലഹരി വസ്തുക്കള്‍ വില്‍പ്പന ചെയ്ത നാല് വിദ്യാര്‍ത്ഥികളേയും പോലീസ് അറസ്റ്റ് ചെയ്തു. സയ്യിദിന്റെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 100 ജുറാസിക് ഗുളികകള്‍, അഞ്ചു ലക്ഷത്തോളം രൂപ വിലയുള്ള 10 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.