Follow the News Bengaluru channel on WhatsApp

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം

അബുദാബി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റണ്‍സിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത തുടക്കത്തിൽ തന്നെ തകർന്നു. കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈക്ക്‌ വേണ്ടി രോഹിത്‌ 54 പന്തിൽ 80 റണ്ണെടുത്തു. ആറ്‌ സിക്‌സറും മൂന്ന്‌ ബൗണ്ടറികളുമായിരുന്നു ഇന്നിങ്‌സിൽ.

അച്ചടക്കത്തോടെയാണ് മുംബൈ പന്തെറിഞ്ഞത്. ട്രെന്റ് ബോള്‍ട്ടും ജെയിം പാറ്റിസണും ജസ്പ്രീത് ബുംറയും കൃത്യമായി പന്തെറിഞ്ഞതോടെ കൊല്‍ക്കത്ത ഓപ്പണര്‍മാരായ സുനില്‍ നരേനും ശുഭ്മന്‍ ഗില്ലും വിയര്‍ത്തു. മൂന്നാം ഓവറില്‍ ഗില്ലിനെ (7) പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ച ബോള്‍ട്ട് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചു. അഞ്ചാം ഓവറില്‍ സുനില്‍ നരേന്‍ (9) പാറ്റിന്‍സണിന്റെ പന്തില്‍ ഡികോക്ക് പിടിച്ച് പുറത്തായി.33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍.

മൂന്നാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്-നിതീഷ് റാണ സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30 റണ്‍സെടുത്ത കാര്‍ത്തികിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ രാഹുല്‍ ചഹാര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നിതീഷ് റാണ (24) പൊള്ളാര്‍ഡിന്റെ പന്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ കൈകളില്‍ അവസാനിച്ചു. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ആന്ദ്രേ റസലിനും ഓയിന്‍ മോര്‍ഗനും അനായാസം ബാറ്റ് വീശാനുള്ള അവസരം മുംബൈ നല്‍കിയതേയില്ല. ഇരുവരെയും ബുംറയാണ് പുറത്താക്കിയത്. റസല്‍ (11) ക്ലീന്‍ ബൗള്‍ഡായപ്പോള്‍ മോര്‍ഗന്‍ (16) ഡികോക്കിന്റെ കൈകളില്‍ അവസാനിച്ചു. ഇന്ന്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ കിങ്‌സ്‌ ഇലവൻ പഞ്ചാബുമായി ഏറ്റുമുട്ടും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.