Follow the News Bengaluru channel on WhatsApp

ബെംഗളൂരു അക്രമം: മുഖ്യ ആസൂത്രകനെ എന്‍ഐഎ അറസ്റ്റു ചെയ്തു

ബെംഗളൂരു : ഫേസ്ബുക്കില്‍ വന്ന വിവാദ പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരു ഈസ്റ്റില്‍ നടന്ന അക്രമങ്ങളുടെ മുഖ്യ ആസൂത്രകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശി സൈദ് സാദിഖ് അലി (44) ആണ് അറസ്റ്റിലായത്. കെ ജി ഹള്ളി പോലീസ് സ്റ്റേഷന്‍ അക്രമിച്ചതിലും പൊതുമുതല്‍ നശിപ്പിച്ചതിലും സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചതിലുമുള്ള ഗൂഡാലോചനയില്‍ മുഖ്യ പങ്കുവഹിച്ചത് സൈദ് സാദിഖ് അലിയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ബെംഗളൂരു അക്രമ കേസ് അന്വേഷണത്തിന് ഏറ്റെടുത്തതിന്റെ പിറ്റേ ദിവസമാണ് കേസില്‍ നിര്‍ണായകമായ അറസ്റ്റ് എന്‍ഐഎ നടത്തിയത്. സ്വകാര്യ ബാങ്കില്‍ റിക്കവറി ഏജന്റായി ജോലി ചെയ്തിരുന്ന സൈദ് സാദിഖ് അലി അക്രമത്തിന് ശേഷം ഒളിവിലായിരുന്നെന്ന് എന്‍ഐഎ പറഞ്ഞു.

ഡി ജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകള്‍ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എന്‍ഐഎ ഏറ്റെടുത്ത രണ്ട് കേസുകളില്‍ വ്യാഴാഴ്ചക ബെംഗളൂരുവിലെ 30 ഇടങ്ങളില്‍ വ്യാപക പരിശോധന നടത്തി. എന്‍ഐഎ നടത്തിയ റെയ്ഡില്‍ എയര്‍ഗണ്‍, വെടിയുണ്ടകള്‍, മാരകായുധങ്ങള്‍, ഇരുമ്പുവടികള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ലഘു ലേഖകളും പിടിച്ചെടുത്തു.

ആഗസ്ത് 11 രാത്രിയോടെയാണ് ബെംഗളൂരു ഈസ്റ്റില്‍ പ്പെട്ട ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അക്രമം പൊട്ടി പുറപ്പെട്ടത്. തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേരടക്കം നാലു പേരാണ് അക്രമ സംഭവവങ്ങളില്‍ മരിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 61 കേസില്‍ 300 ലേറെ പേര്‍ പിടിയിലാവുകയും ചെയ്തു. ഇതില്‍ യുഎപിഎ ചുമത്തിയ രണ്ട് കേസില്‍ 40 പേര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള വരാണെന്ന കര്‍ണാടക പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് രണ്ടു കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.