കോവിഡ് മരണ നിരക്കിലെ വര്‍ധനവ്; സംസ്ഥാനത്ത് പ്രത്യേക ശ്മശാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു : കോവിഡ് മരണ നിരക്കില്‍ വര്‍ധനവ് തുടരുന്നതിനാല്‍ രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും പ്രത്യേക ശ്മശാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ സി നാരായണ ഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 ജില്ലകളിലായി ഓരോ നഗരത്തില്‍ നിന്നും ഒരേക്കര്‍ വീതം സ്ഥലം ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. വ്യത്യസ്ത മതാചാരങ്ങള്‍ പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനും ശ്മശാനങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തും. നിലവില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ചില ശ്മശാനങ്ങള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും മൃതദേഹവുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ചില പ്രദേശങ്ങളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് എതിര്‍പ്പുകളും ഉയരുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നോട്ടു വന്ന സന്നദ്ധ പ്രവര്‍ത്തകരും ചൂണ്ടികാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി.

മൃതദേഹവുമായി എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, ജീവനക്കാര്‍ക്കുള്ള മുറി, ശ്മശാനത്തിന്റെ ചുറ്റുമതില്‍ എന്നിവ അടക്കം ഓരോ ശ്മശാനത്തിന്റേയും പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ് 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്കാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബെംഗളൂരുവില്‍ 9 പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. നിലവില്‍ 10 ശ്മശാനങ്ങളാണ് ബെംഗളൂരുവിലുള്ളത്.

കര്‍ണാടകയില്‍ ഇതിനകം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8417 ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്.( 2794). മൈസൂരു (715), ദക്ഷിണ കന്നഡ (494), ധാര്‍വാഡ് (475) ബല്ലാരി (436) എന്നീ ജില്ലകളാണ് ബെംഗളൂരുവിന് പിന്നിലായുള്ളത്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.