കോവിഡാനന്തര ലോകം: സാധ്യതകളും വെല്ലുവിളികളും- വെബിനാര്‍ നാളെ വൈകിട്ട്

കോവിഡാനന്തര ലോകം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ വെബിനാര്‍ നാളെ (27.09 2020 ഞായറാഴ്ച) വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ബെംഗളൂരു.കോം, കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരു എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാറിൽ പ്രശസ്ത മോട്ടിവേഷണല്‍ പ്രഭാഷകരായ ഷിന്റോ ജോസഫ് (ഡയറക്ടര്‍, സൗത്ത് ഈസ്റ്റ് ഏഷ്യാ ഓപ്പറേഷന്‍സ്, എല്‍ഡിആര്‍എ ഇന്ത്യ) ഡോ. ടോം ജോര്‍ജ്ജ് (സീനിയര്‍ മാനേജര്‍ ഷ്‌നയിദെര്‍ ഇലക്ട്രിക്) തുടങ്ങിയ പ്രമുഖര്‍ ക്ലാസെടുക്കും. കോവിഡാനന്തര കാലത്തെ അതിജീവനത്തിന്റെ അനിവാര്യതയാണ് വെബിനാറിന്റെ ഉള്ളടക്കം.

ലോകത്തെയാകെ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി കടന്നു നീങ്ങുന്ന കോവിഡ് മഹാമാരിക്കപ്പുറം കോവിഡ് കാലം തുറന്നിടുന്ന വലിയ മാറ്റത്തിന്റെ സാധ്യതകളിലേക്ക് നമ്മുടെ ചിന്തയെ തിരിച്ചുവിടുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം. മനുഷ്യവംശത്തിന്റെ പൊതുഭാവിയെ ക്രിയാത്മകമായി നയിക്കുക എന്നത് കോവിഡ്-കോവിഡാനന്തര കാലത്ത് ചെയ്യാന്‍ പറ്റുന്ന മഹത്തരമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിട്ടാണ് ന്യൂസ് ബെംഗളൂരുവും കേരള എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ബെംഗളൂരുവും നോക്കി കാണുന്നത്. ഏത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണകരമാകും വിധത്തിലാണ് വെബിനാറില്‍ വിഷയം അവതരിപ്പിക്കുന്നത്.

സകല മേഖലകളിലും വന്‍ ആഘാതമാണ് കോവിഡ് സമ്മാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കുപരി കോവിഡ് കാലം നമ്മളിലുണ്ടാക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങള്‍ തികച്ചും ക്രിയാത്മകമായി തരണം ചെയ്യാനുള്ള വഴികള്‍ വെബിനാറിലൂടെ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും വെബിനാറില്‍ പങ്കുചേരാന്‍ സാധിക്കും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ (നാളെ വൈകുന്നേരം ആറുമണി മുതല്‍) വെബിനാറില്‍ പങ്കുചേരാം

 

https://us02web.zoom.us/j/89631426265

Meeting ID: 896 3142 6265

കൂടുതല്‍ വിവരങ്ങള്‍ക്ക് :
+91 95907 19394. +91 88842 27444

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.