Follow the News Bengaluru channel on WhatsApp

കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു

കോട്ടയം : കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളും എംഎല്‍എ യും മുന്‍ മന്ത്രിയുമായ സി എഫ് തോമസ് (81)  അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തി. 43 കൊല്ലം എംഎല്‍എ ആയി തുടര്‍ന്നു. 1964  കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ ചെങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പതിനൊന്നാം മന്ത്രി സഭയില്‍ രജിസ്‌ട്രേഷന്‍, ഖാദി ഗ്രാമ വികസന മന്ത്രിയായിരുന്നു.

കേരളാ കോൺഗ്രസ് പിളർന്നപ്പോഴും കെ എം മാണിക്ക് ഒപ്പം തുടർന്നു. മാണിക്ക് ശേഷം കേരളാ കോൺഗ്രസിലെ മുതിർന്ന നേതാവ് കൂടിയാണ് സിഎഫ് തോമസ്. സമീപകാലത്ത് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോഴും ഏവരും കാത്തിരുന്നത് സിഎഫ് തോമസിന്റെ നിലപാട് അറിയുന്നതിനായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.