മയക്ക് മരുന്ന് കേസ്: കന്നട നടി അനുശ്രീയെ പോലീസ് ചോദ്യം ചെയ്തു

ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ കന്നഡ നടിയും അവതാരകയുമായ അനുശ്രീയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും (സിസിബി), നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ഇന്നലെ ചോദ്യം ചെയ്തു. നാല് മണിക്കൂര്‍ വരെ നീണ്ട ചോദ്യം ചെയ്യല്‍
ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒന്നര വരെ നീണ്ടു നിന്നു. മംഗളൂരു പനമ്പൂരിലുള്ള പോലീസ് അസിസ്റ്റന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

മയക്കുമരുന്ന് കേസില്‍ സെപ്റ്റംബര്‍ 19 ന് അറസ്റ്റിലായ ബോളിവുഡ് നടനും നൃത്തസംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് അനുശ്രീയെ ചോദ്യം ചെയ്തത്. കിഷോറിന്റെ സുഹൃത്ത് തരുണ്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനുശ്രീയിലേക്ക് അന്വേഷണ സംഘം എത്തുന്നത്. കിഷോര്‍ സംഘടിപ്പിച്ച പാര്‍ട്ടികളില്‍ അനുശ്രീ പങ്കെടുത്തിരുന്നു എന്നാണ് തരുണിന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

12 വര്‍ഷം മുമ്പാണ് താന്‍ തരുണിനെ പരിചയപ്പെട്ടതെന്നും ആറ് മാസത്തോളം തരുണ്‍ തന്റെ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചതായും നടി പറഞ്ഞു. പാര്‍ട്ടികളില്‍ താന്‍ ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും അന്വേഷണ സംഘവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.