ലുഡോ ഗെയിമിൽ കള്ളകളി; അച്ഛനെതിരെ കുടുംബ കോടതിയിൽ പരാതിയുമായി മകൾ

ഭോപ്പാല്‍ : കുടുംബ കോടതികളില്‍ പൊതുവേ ഗാര്‍ഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള പരാതികള്‍ വരാറുള്ളതിനെ കുറിച്ചാണ് നാം കേള്‍ക്കാറ്. എന്നാല്‍, ഇവയില്‍ നിന്നും വ്യത്യസ്ഥമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാല്‍ സ്വദേശിനിയായ യുവതി. ലുഡോ ഗെയിമില്‍ അച്ഛന്‍ കള്ളക്കളി നടത്തിയെന്ന വിചിത്രമായ പരാതിയുമായാണ് 24 കാരി ഭോപ്പാലിലെ കുടുംബ കോടതിയിലെത്തിയത്.

ഇതുവരെ നാല് കൗണ്‍സിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റമുണ്ടെന്നും കുടുംബ കോടതി കൗണ്‍സിലര്‍ സരിത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗെയിമില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവ് ഗെയിമില്‍ തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറയുന്നു.

അച്ഛന്‍ ഗെയിം കളിക്കുന്നതില്‍ നടത്തിയ കള്ളക്കളി തന്നെ മാനസികമായി തളര്‍ത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അച്ഛനെ തനിക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍, അദ്ദേഹം ഗെയിമില്‍ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.