Follow the News Bengaluru channel on WhatsApp

ടാഗോര്‍ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ വാര്‍ഷിക വാടക മുപ്പത്തിയഞ്ച് ലക്ഷം രൂപയായി ബിബിഎംപി ഉയര്‍ത്തി; പ്രതിഷേധവുമായി ബംഗാളി അസോസിയേഷന്‍

ബെംഗളൂരു: ടാഗോര്‍ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ വാര്‍ഷിക വാടക മുപ്പത്തിയഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബംഗാളി അസോസിയേഷന്‍. അള്‍സൂര്‍ തടാകത്തിനടുത്തുള്ള ടാഗോര്‍ സാംസ്‌കാരിക കേന്ദ്രത്തിനാണ് ബിബിഎംപി വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഈടാക്കുന്ന വാടക അടിച്ചേല്‍പ്പിച്ചത്. തങ്ങളുടെ സാംസ്‌കാരിക കേന്ദ്രം പിടിച്ചെടുക്കാനാണ് ബിബിഎംപി ശ്രമിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

കര്‍ണാടക സൊസൈറ്റീസ് ആക്ട് (1959) പ്രകാരം നിലവില്‍ വന്നതാണ് ടാഗോര്‍ സാംസ്‌കാരിക കേന്ദ്രം. ഇതിനായി അള്‍സൂര്‍ തടാകത്തിനടുത്തുള്ള രണ്ട് പ്ലോട്ടുകള്‍ രണ്ട് തവണയായി മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തിരുന്നു. ആദ്യ പ്ലോട്ടിന് 1977 ല്‍ 1390 രൂപയുടെ വാര്‍ഷിക പാട്ടത്തിനും രണ്ടാമത്തെ പ്ലോട്ടിന് 1982ല്‍ 4300 രൂപ വാര്‍ഷിക പാട്ടത്തിനുമാണ് ബിബിഎംപി  അനുവദിച്ചത്. ഈ രണ്ട് പ്ലോട്ടുകളുടേയും പാട്ട കാലാവധി 2007ലും, 2012 തീരുകയും ചെയ്തു. തുടര്‍ന്ന് ഇവയുടെ വാര്‍ഷിക പാട്ട നിരക്ക് 17.50 ലക്ഷം രൂപ വീതമായി ബിബിഎംപി വര്‍ദ്ധിപ്പിച്ചു. മൊത്തം 35 ലക്ഷം രൂപയാണ് രണ്ടു പ്ലോട്ടുകള്‍ക്കുമായി ബിബിഎംപി അടിച്ചേല്‍പ്പിച്ചത്. ഇത് വാണിജ്യാവശ്യങ്ങള്‍ക്കായി ഈടാക്കുന്ന നിരക്കാണെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. പണമടക്കാത്തതിനാല്‍ പാട്ട കുടശ്ശിക മൂന്നരക്കോടി രൂപയോളമാവുകയും കഴിഞ്ഞ വര്‍ഷം ബിബിഎംപി. സാംസ്‌കാരിക കേന്ദ്രം അടച്ചു പൂട്ടുകയും ചെയ്തു.

തികച്ചും വാണിജ്യേതര സ്ഥാപനമായ ടാഗോര്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ അംഗങ്ങളില്‍ നിന്ന് ഒരു മാസം അംഗത്വ ഫീസായി ഈടാക്കുന്നത് കേവലം അറുപത് രൂപയാണെന്നും, അംഗങ്ങള്‍ ഇവിടെ വരുന്നത് വായനക്കും, ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കാനും, കലാസാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനും മറ്റുമാണെന്ന് അസോസിയേഷന്‍ കണ്‍വീനര്‍ എ.എല്‍. റോയ് പറഞ്ഞു. നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള ഈ കേന്ദ്രം പിടിച്ചെടുക്കന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉണ്ടെന്നാണ് കരുതുന്നതെന്ന് റോയ് പറഞ്ഞു. അല്ലെങ്കില്‍ പിന്നെന്തിനാണ് യാതൊരു യുക്തിക്കും നിരക്കാത്തത്ര ഇത്രയും വലിയ ഒരു തുക വാടകയായി അടിച്ചേല്‍പിക്കുന്നത് എന്ന് എ.എല്‍. റോയ് ചോദിക്കുന്നു.

ബിബിഎംപിയുടെ ഈ നിലപാട് പുനപരിശോധിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും അനുകൂല തീരുമാനം അവരില്‍ നിന്നും ലഭിച്ചില്ലെന്നും റോയ് പറഞ്ഞു. ഈ ആവശ്യവുമായി ബിബിഎംപി കമ്മീഷണറെ നിരവധി തവണ തങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം അറിയിച്ചതെന്നും റോയ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.