ഗൂഗിള്‍ മീറ്റ് പരിധിയില്ലാത്ത സൗജന്യ സേവനം നിര്‍ത്തുന്നു

ന്യൂഡല്‍ഹി : ഗൂഗിള്‍ മീറ്റ് സമയപരിധി ഇല്ലാത്ത സൗജന്യ സേവനം നിര്‍ത്തലാക്കുന്നു. സെപ്തംബര്‍ 30 ശേഷം സൗജന്യ സേവനം 60 മിനിറ്റായി ചുരുക്കാനാണ് ഗൂഗിള്‍ തീരുമാനം. ഏപ്രില്‍ മാസത്തില്‍ തന്നെ ഇക്കാര്യം ഗൂഗിള്‍ വ്യക്തമാക്കിയതായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലാണ് ഗൂഗിള്‍ മീറ്റ് സൗജന്യ സേവനം നല്‍കിയത്.

100 പേരെ വരെ പങ്കെടുപ്പിച്ചു കൊണ്ട് സൗജന്യ മീറ്റ് സമയപരിമിതി ഇല്ലാതെ ചെയ്യാം എന്നതായിരുന്നു ഗൂഗിള്‍ മീറ്റിനെ വന്‍ സ്വീകാര്യതയിലെത്തിച്ചത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് ഗൂഗിള്‍ മീറ്റ് വലിയൊരു അനുഗ്രഹം കൂടിയായിരുന്നു. ജി സ്യൂട്ട്, ജി സൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൗജന്യമാക്കിയ ശേഷം വലിയ വളര്‍ച്ചയാണ് മീറ്റിങ്ങുകളില്‍ ഉണ്ടായത്. പ്രതിദിന വളര്‍ച്ച 30 ശതമാനം വരെ ഉയര്‍ന്നു. മൂന്ന് ബില്യണ്‍ മിനുറ്റ് വീഡിയോ മീറ്റിങ്ങുകള്‍ വരെ പ്രതിദിനം ഉണ്ടായി.

ഈ മാസം മീറ്റ് ആപ്പിൽ പുതിയ മാറ്റങ്ങൾ ഗൂഗിൾ വരുത്തിയിരുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് 49 പേരെ വരെ ഒരേ സമയം കാണാനാവും. ഹോസ്റ്റിനെ സ്ഥിരമായി കാണാവുന്ന ഫീച്ചറും ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇപ്പോൾ ജി സ്യൂട്ട് ഉപഭോക്താക്കൾക്കും പേഴ്‌സണൽ ഗൂഗിൾ അക്കൗണ്ട് ഉടമകൾക്കും ലഭ്യമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.