കൂട്ടബലാത്സംഗത്തിന് ശേഷം നാക്ക് മുറിച്ചു കളഞ്ഞു; 19 കാരിക്ക് ദാരുണാന്ത്യം

ലക്നൗ : യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിക്ക് ദാരുണാന്ത്യം. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന 19 കാരിയാണ് ഇന്ന് പുലർച്ചയോടെ മരണപ്പെട്ടത്.  സെപ്തംബര്‍ 14നായിരുന്നു സംഭവം. യുവതിയെ ഉപദ്രവിച്ച നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദളിത് വിഭാഗത്തില്‍നിന്നുള്ള യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉയര്‍ന്ന ജാതിയിലെ ആളുകളാണ് സംഭവത്തിന് പിന്നില്‍.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ പോലീസിന് നൽകിയ മൊഴി ഇപ്രകാരമാണ്. അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതായിരുന്നു. ചേട്ടൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. ബാജ്റ വിളകൾക്ക് സമീപമായിരുന്നു പുല്ലുവെട്ടിയിരുന്നത്. അമ്മ സ്ഥലത്ത് നിന്ന് ഒന്നു മാറിയപ്പോൾ നാലഞ്ച് പേർ പുറകിൽ കൂടി എത്തി സഹോദരിയുടെ ദുപ്പട്ട കഴുത്തിൽ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയുടെ നാക്ക് മുറിച്ചിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയെ അമ്മ സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്.  ആദ്യം ഹത്റാസിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സഹായിക്കാന്‍ എത്തിയില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് നിയമനടപടികള്‍ ആരംഭിച്ചതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.