Follow the News Bengaluru channel on WhatsApp

ഇഷാന്‍ കിഷന്റെയും പൊള്ളാഡിന്റെയും വെടിക്കെട്ട് വിഫലം; സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ബാംഗ്ലൂരിന് ജയം.

ഡ്രീം 11 ഐ പി എല്‍ 2020
മാച്ച് 10 – മുംബൈ ഇന്‍ഡ്യന്‍സ് vs റോയല്‍ ചലഞ്ചേര്‍സ്സ് ബാംഗ്ലൂര്‍

ദുബായ്: ഇന്നു നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ബാംഗ്ലൂരിന് ജയം. സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ സൈനിയുടെ കണിശമായ ബൗളിംഗ് മികവില്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 7 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിമിറങ്ങിയ ബാംഗ്ലൂര്‍ ബുംമ്ര എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ബൗണ്‍ഡറിയോടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വളരെ നല്ല തുടക്കമാണ് ഓപ്പണര്‍മാരായ ആരണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് നല്‍കിയത്. ടീം സ്‌കോര്‍ 81ല്‍ എത്തിയപ്പോള്‍ ആര്‍ സി ബിക്ക് ഫിഞ്ചിനെ 52(35) നഷ്ടമായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിരാട്ട് കൊഹ്ലി വീണ്ടും നിരാശപ്പെടുത്തി. 11 പന്ത് നേരിട്ട് വെറും 3 റണ്‍സ് നേടാനേ ക്യാപ്റ്റന് സാധിച്ചുള്ളൂ. തുടര്‍ന്ന് ക്രീസില്‍ എത്തിയ എ ബി ഡിവില്ല്യേര്‍സ്സിന്റെയും 55*(24) യുവതാരം ദേവ്ദത്ത് പടിക്കലിന്റെയും 54(40) ഉജ്ജ്വല ഇന്നിംഗ്‌സ് ആണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ നല്‍കിയത്. അവസാന ഓവറില്‍ ശിവം ഡുബെയുടെ വെടിക്കെട്ട് ബാറ്റിംഗ് ബാംഗ്ലൂരിന്റെ സ്‌കോര്‍ 200 കടത്തി. മുംബൈക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ടും രാഹുല്‍ ചഹാര്‍ ഒരു വിക്കറ്റും നേടി.

202 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് സ്‌കോര്‍ 14ല്‍ എത്തി നില്‍ക്കുമ്പോള്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ 8(8) വിലപ്പെട്ട വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് നിലയുറപ്പിക്കും മുന്‍പ് തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. തുടര്‍ന്ന് ഡീ കോക്കിനെ ചഹാല്‍ മടക്കിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായെങ്കിലും ഇഷാന്‍ കിഷാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. തുടക്കത്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറിന്റെ മികച്ച ബൗളിംഗ് പ്രകടനം മുംബൈക്ക് വിജയം അപ്രാപ്യമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും ഇഷാന്‍ കിഷാനും പൊള്ളാര്‍ഡും ചേര്‍ന്ന് സമനില വരെ എത്തിച്ചെങ്കിലും ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കി. ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ല്യേര്‍സ്സ് ആണ് കളിയിലെ കേമന്‍.

സ്‌കോര്‍ ബോര്‍ഡ്:
റോയല്‍ ചലഞ്ചേര്‍സ്സ് ബാംഗ്ലൂര്‍ – 201/3(20)

  • ദേവ്ദത്ത് പടിക്കല്‍ – 54(40)  4×5, 6×2,
  • ആരണ്‍ ഫിഞ്ച് – 52(35) 4×7, 1×6,
  • വിരാട്ട് കോഹ്ലി – 3(11),
  • എബി ഡിവില്ല്യേര്‍സ്സ് – 55*(24) 4×4, 6×4,
  • ശിവം ദുബെ – 27*(10) 4×1, 6×3,
  • ട്രെന്റ് ബോള്‍ട്ട് – 34/2 (4),
  • പാറ്റിന്‍സണ്‍ – 51/0 (4)
    രാഹുല്‍ ചഹാര്‍ – 31/1 (4),
  • ജസ്പ്രിത് ബുംറ – 42/0 (4)
  • ക്രുണാല്‍ പാണ്ട്യ – 23/0 (3)
  • പൊള്ളാര്‍ഡ് – 13/0 (1)

മുംബൈ ഇന്‍ഡ്യന്‍സ് – 201/5 (20)

  • രോഹിത് ശര്‍മ്മ – 8(8) 4×0, 6×1
  • ഡി കോക്ക് – 14(15) 4×1, 6×0
  • സൂര്യകുമാര്‍ യാദവ് – 0(2)
  • ഇഷാന്‍ കിഷന്‍ – 99(58) 4×2, 6×9
  • ഹര്‍ദിക് പാണ്ട്യ – 15(13) 4×0, 6×1
  • പൊള്ളാര്‍ഡ് – 60*(24) 4×3, 6×5
  • ക്രുണാല്‍ പാണ്ട്യ– 0*(0)
  • ഇസുറു ഉദന – 45/2 (4)
  • വാഷിങ്ങ്ടണ്‍ സുന്ദര്‍– 12/1 (4)
  • നവ്ദീപ് സൈനി – 43/0 (4)
  • ചഹാല്‍ – 48/1 (4)
  • ആഡം സാംപ – 53/1 (4)

സൂപ്പര്‍ ഓവര്‍

മുംബൈ ഇന്‍ഡ്യന്‍സ് – 7/1(1)

പൊള്ളാര്‍ഡ് – 5(4) 4×1, 6×0, ഹര്‍ദ്ദിക് പാണ്ട്യ – 1*(2), രോഹിത് ശര്‍മ്മ – 0*(0), നവ്ദീപ് സൈനി – 6/1(1)

റോയല്‍ ചലഞ്ചേര്‍സ്സ് ബാംഗ്ലൂര്‍ – 11/0 (1)

എബി ഡിവില്ല്യേര്‍സ്സ് – 6*(4) 4×1, 6×0 ,വിരാട് കോഹ്ലി – 5*(2) 4×1, 6×0, ജസ്പ്രിത് ബുംറ – 11/0 (1)

ഇന്നത്തെ  മത്സരം:
ഡല്‍ഹി ക്യാപിറ്റല്‍സ് vs സണ്‍ റൈസേര്‍സ്സ് ഹൈദരാബാദ്.

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.