എഴുത്തുകാരനും നിരൂപകനുമായ ജി എസ് അമൂര്‍ നിര്യാതനായി

ബെംഗളൂരു : സാഹിത്യകാരനും നിരൂപകനുമായിരുന്ന ജി എസ് അമൂര്‍ നിര്യാതനായി. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം.
കേന്ദ്ര സാഹിത്യ അക്കാഡമി, കന്നഡ രാജ്യോത്സവ പുരസ്‌ക്കാരം, പമ്പ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നൃപതുംഗ പുരസ്‌ക്കാരം സ്വീകരിക്കാനിരിക്കേയാണ് അന്ത്യം.

കന്നഡയിലും ഇംഗ്ലീഷിലും ഒരുപോലെ തിളങ്ങിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. കന്നഡ, സംസ്‌കൃതം, മറാഠി കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അരെ കന്നഡ കാദംബരിയ ബെലവാനിഗെ, അര്‍ഥോല്‍ക, വ്യാവസായ, കാദംബരീയ സ്വരൂപ എന്നിവയാണ് പ്രശസ്ത കൃതികള്‍. ടഫോര്‍ബിഡന്‍ ഫ്രൂട്ട്, വ്യൂസ് ഓണ്‍ ഇന്‍ഡോ ആംഗ്ലിയന്‍ ഫിക്ഷന്‍, കോളോണിയന്‍ കോണ്‍ഷ്യസ്‌നെസ് ഇന്‍ കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍ എന്നിവയാണ് ഇംഗ്ലീഷിലെ ശ്രദ്ധേയമായ രചനകള്‍.

1925 ല്‍ ധാര്‍വാഡിലാണ് ജനനം. പഠനത്തിന് ശേഷം ഇംഗ്ലീഷ് അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. ആര്‍ കെ നാരായണന്റെ കൃതികളുടെ നിരൂപണങ്ങളാണ് ഗുരുരാജ് ശ്യാംചാര്‍ അമൂര്‍ എന്ന ജി എസ് അമൂറിനെ ശ്രദ്ധേയനാക്കി തീര്‍ത്തത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലും യെയല്‍ യൂണിവേഴ്‌സിറ്റിയിലും ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ ആയിരുന്നു.
അമൂറിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അനുശോചിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.