Follow the News Bengaluru channel on WhatsApp

തലച്ചോറു തിന്നുന്ന അമീബ; കോവിഡിന് പിന്നാലെ അമേരിക്കയെ ആശങ്കയിലാക്കി പുതിയ രോഗം

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്ക് പുറമേ അമേരിക്കയില്‍ ദുരന്ത ഭീതി വിതച്ച് പുതിയ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് അമേരിക്കയില്‍ ആറ് വയസുകാരന്‍ മരിച്ചതോടെയാണ് പുതിയ രോഗത്തെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. അമേരിക്കയിലെ ടെക്‌സാസ് പ്രദേശത്താണ് സംഭവം. ഇതേ തുടര്‍ന്ന് ടെക്‌സാസ് ഗവര്‍ണര്‍ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചു.

അമീബ ശരീരത്തില്‍ പ്രവേശിച്ചതുമൂലമുണ്ടായ അണുബാധയയെത്തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിനാണ് കുഞ്ഞ് മരിച്ചത്. നെഗ്ളേരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍ക്കായുളള കുടിവെളള വിതരണത്തില്‍ നിന്നാണ് അമീബയെ കണ്ടെത്തിയത്. ഈ ജലത്തില്‍ നിന്നാണ് അമീബ കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നു വിശ്വസിക്കുന്നു.

മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിൽ എത്തിയതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നു. തുടർന്ന് തലച്ചോറിൽ പ്രവേശിച്ച അമീബയുടെ ആക്രമണത്തിൽ കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മൈഗ്രേൻ, ഛർദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശുദ്ധജല തടാകം, കൃത്യമായി പരിപാലിക്കാത്ത സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളില്‍ അമീബ പെറ്റുപെരുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുടെ വീട്ടിലെ ടാപ്പില്‍ നിന്നാണ് അമീബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൂടാതെ പൊതു സ്ഥലത്തെ ഫൗണ്ടനിലാണ് അമീബയെ കണ്ടെത്തിയിട്ടുണ്ട്. ഡൗണ്‍ടൗണിലെ സ്പാളാഷ് പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലിന ജലം ശരീരത്തില്‍ എത്തിയതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും പറയുന്നത്. ടാപ്പിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് സ്ഥലവാസികളോട് നിര്‍ദേശിച്ചതായി ടെക്സാസിലെ ലേക്ക് ജാക്സണ്‍ ടൗണിലെ വക്താവ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.