യൂട്യൂബ് വീഡിയോവിലൂടെ അധിക്ഷേപം നടത്തി അറസ്റ്റിലായ വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു
തിരുവനന്തപുരം : യൂട്യൂബ് വീഡിയോവിലൂടെ അധിക്ഷേപം നടത്തി അറസ്റ്റിലായ തിരുവനന്തപുരം വെള്ളയാണി സ്വദേശി വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു. സൈബര്‍ സെല്ലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുട്യൂബ് തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച കല്ലിയൂരിലെ വീട്ടില്‍ നിന്ന് മ്യൂസിയം പോലീസ് വിജയ് പി നായരെ അറസ്റ്റ് ചെയ്തിരുന്നു. ഇയാക്കെതിരെ ഐ ടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ലൈംഗികാധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐ ടി ആക്ട് 67,67 (എ) വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വെള്ളായണി സ്വദേശിയായ വിജയ് പി നായർ സൈക്കോളജിസ്റ്റ് എന്ന പേരിലായിരുന്നു യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. സൈക്കോളജിസ്റ്റ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ളിനിക്കൽ സൈക്കോളജിസ്റ്റും ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.