Follow the News Bengaluru channel on WhatsApp

കെയ്ന്‍ വില്യംസിന്റെ വരവും റാഷിദ് ഖാന്റെ മാസ്മരിക ബൗളിങ്ങും; സണ്‍റൈസേഴ്‌സിന് ഈ സീസണിലെ ആദ്യ ജയം

ഡ്രീം 11 ഐ പി എല്‍ 2020
മാച്ച് 11 – സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് vs ഡല്‍ഹി ക്യാപിറ്റല്‍സ്

അബുദാബി: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. 163 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ഇന്നിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിന് അവസാനിച്ചു.
സണ്‍ റൈസേഴ്‌സിന് വേണ്ടി ഡേവിഡ് വാര്‍ണര്‍ 45(33), ജോണി ബെയ്‌സ്റ്റോ 53(48) കെയിന്‍ വില്യംസണ്‍ 41(26) എന്നിവര്‍ മികച്ചു നിന്നു. മനീഷ് പാണ്ടെയ്ക്ക്3(5) തിളങ്ങാനായില്ല. ഡല്‍ഹിക്ക് വേണ്ടി റബാദയ്ക്ക് മാത്രമെ നല്ല രീതിയില്‍ പന്തെറിയാന്‍ സാധിച്ചുള്ളൂ, റബാദ 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഓപ്പണര്‍ പൃഥ്വി ഷായെ 2(5) തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ധവാനും 34(31) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 17(21) പിന്നീട് എത്തിയ ഋഷഭ് പന്തും 32(27) ചേര്‍ന്ന് നല്ല രീതിയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും റാഷിദ് ഖാന്‍ ഇവര്‍ മൂന്നു പേരെയും പുറത്താക്കി മത്സരം സണ്‍ റൈസേഴ്‌സിന്റെ വരുതിയിലാക്കി. പിന്നീട് ക്രീസില്‍ എത്തിയ ഹെറ്റ്‌മെയര്‍ 21(12) നന്നായി തുടങ്ങിയെങ്കിലും ഭുവനേഷ്വര്‍ കുമാറിന്റെ മുന്‍പില്‍ വീണു.

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാനും, നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദ്, ടി. നടരാജന്‍ എന്നിവരും ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്: സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – 162/4 (20)

ബാറ്റിംഗ്

  • ഡേവിഡ് വാര്‍ണര്‍ – 45(33) – 4×3, 6×2
    c പന്ത് b മിശ്ര
  • ജോണി ബെയ്‌സ്റ്റോ – 53(48) – 4×2, 6×1
    c നോര്‍ട്‌ജെ b റബാദ
  • മനീഷ പാണ്ടെ – 3(5)
    c റബാദ b മിശ്ര
  • കെയിന്‍ വില്യംസണ്‍ – 41(26) -4×5, 6×0
    c പട്ടേല്‍ b റബാദ
  • അബ്ദുല്‍ സമദ് – 12(7) – 4×1, 6×1
  • അഭിഷേക് ശര്‍മ്മ – 1(1)(നോട്ട് ഔട്ട്)

ബൗളിംഗ്

  • ഇഷാന്ത് ശര്‍മ – 26/0 (3)
  • കാഗിസൊ റബാദ – 21/2 (4)
  • നോര്‍ട്‌ജെ – 40/0 (4)
  • സ്റ്റോയ്‌നിസ് – 22/0 (3)
  • അമിത് മിശ്ര – 35/2 (4)
  • അക്‌സര്‍ പടേല്‍ – 14/0 (2)

ഡല്‍ഹി ക്യാപിറ്റല്‍സ് –147/7 (20)

ബാറ്റിംഗ്

  • പൃഥ്വി ഷാ – 2(5)
    c ബെയ്‌സ്റ്റോ b ഭുവനേശ്വര്‍
  • ശിഖര്‍ ധവാന്‍ – 34(31) – 4×4, 6×0
    c ബെയ്‌സ്റ്റോ b റാഷിദ് ഖാന്‍
  • ശ്രേയസ് അയ്യര്‍ – 17(21) – 4×2, 6×0
    c അബ്ദുള്‍ സമദ് b റാഷിദ് ഖാന്‍
  • ഋഷഭ് പന്ത് – 32(27) – 4×2, 6×2
    c ഗാര്‍ഗ്ഗ് b റാഷിദ് ഖാന്‍
  • ഹെറ്റ്‌മെയര്‍ – 21(12) 4×0, 6×2
    c പാണ്ടെ b ഭുവനേശ്വര്‍
  • സ്റ്റോയ്‌നിസ് – 11(9) – 4×1, 6×0
    lbw നടരാജന്‍
  • അക്‌സര്‍ പട്ടേല്‍ – 5(6) 4×0, 6×0
    b ഖലീല്‍ അഹമ്മദ്
  • കാഗിസോ റബാദ – 15(7) – 4×1, 6×1(നോട്ട് ഔട്ട്)
  • നോര്‍ട്ട്‌ജെ – 3(2)(നോട്ട് ഔട്ട്)

ബൗളിംഗ്

  • ഭുവനേശ്വര്‍ കുമാര്‍ – 25/2 (4)
  • ഖലീല്‍ അഹമ്മദ് – 43/1 (4)
  • ടി നടരാജന്‍ – 29/1 (4)
  • അഭിഷേക് ശര്‍മ്മ – 34/0 (4)
  • റാഷിദ് ഖാന്‍ – 14/3 (4)
സ്കോര്‍ ബോര്‍ഡ് 

ഡ്രീം 11 ഐ പി എല്‍ 2020
ഇന്നത്തെ മത്സരം (30.09.2020)

രാജസ്ഥാന്‍ റോയല്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ്.

സ്പോര്‍ട്സ് ഡെസ്ക് / സുജിത്ത് രാമന്‍ 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.